Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കലൂര്‍ സ്റ്റേഡിയം ഒരുങ്ങി; ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറൻസ് ഇന്ന്

കലൂര്‍ സ്റ്റേഡിയം ഒരുങ്ങി; ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറൻസ് ഇന്ന്

സിറാജ് 2 weeks ago

കൊച്ചി | മധ്യകേരളത്തിലെ തിരുനബി പ്രകീർത്തന സദസ്സുകളില്‍ ശ്രദ്ധേയമായ ഹുബ്ബുർറസൂല്‍ കോണ്‍ഫറൻസ് ഇന്ന് എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും.

രണ്ട് പതിറ്റാണ്ട് മുമ്പ് കൊച്ചി നഗരത്തില്‍ ആരംഭിച്ച ഹുബ്ബുർറസൂല്‍ കോണ്‍ഫറൻസിന്റെ 21ാം പതിപ്പാണ് "ഖല്‍ബിലുണ്ട് എന്റെ നബി (സ്വ)' എന്ന പ്രമേയത്തില്‍ നടക്കുന്നത്.

കേരള മുസ്്ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കോണ്‍ഫറൻസ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷൻ റഈസുല്‍ ഉലമ ഇ സുലൈമാൻ മുസ്്ലിയാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുല്‍താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഹുബ്ബുർറസൂല്‍ പ്രഭാഷണത്തിന് നേതൃത്വം നല്‍കും. സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്്മാൻ സഖാഫി പ്രമേയ പ്രഭാഷണം നടത്തും.

സമസ്ത മുശാവറ അംഗങ്ങളായ സയ്യിദ് അലി ബാഫഖി തങ്ങള്‍, സിറാജുല്‍ ഉലമ ഹൈദ്രോസ് മുസ്്ലിയാർ, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ബദറുസാദാത്ത് സയ്യിദ് ഇബ്്റാഹീം ഖലീല്‍ അല്‍ ബുഖാരി, സി മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, അബ്ദുർറഹ്്മാൻ സഖാഫി വിഴിഞ്ഞം, ഇസ്സുദ്ദീൻ സഖാഫി കൊല്ലം, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്്മത്തുല്ല സഖാഫി എളമരം, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദല്‍ മുത്തന്നൂർ തങ്ങള്‍, സയ്യിദ് ത്വഹാ തങ്ങള്‍, ഫിഷറീസ് മന്ത്രി അഡ്വ. വി ഇ അബ്ദുല്‍ ഗഫൂർ, എം എല്‍ എമാരായ അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ്, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ഫിനാൻസ് സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, മൻസൂർ ഹാജി ചെന്നൈ, കുറ്റൂർ അബ്ദുർറഹ്്മാൻ ഹാജി, സയ്യിദ് ഫസല്‍ തങ്ങള്‍ തൃശൂർ, അബ്ദുന്നാസർ തങ്ങള്‍ ആലപ്പുഴ, സയ്യിദ് അഹ്്മദ് ബദവി തങ്ങള്‍, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, സൈഫുദ്ദീൻ ഹാജി തിരുവനന്തപുരം, മുഹമ്മദ് പറവൂർ, സി പി സൈതലവി ചെങ്ങര, അശ്്ററഫ് സഖാഫി, അബ്ദുർറശീദ് മുസ്്ലിയാർ, അബ്ദുല്‍ ഹമീദ് ബാഖവി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പി എം എസ് തങ്ങള്‍ വടുതല, വിദേശ പ്രതിനിധികള്‍ സംബന്ധിക്കും.

ഇന്ന് ഉച്ചക്ക് 2.30ന് കലൂർ മുസ്്ലിം ജമാഅത്ത് ഖാസി സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി പതാക ഉയർത്തുന്നതോടെ കോണ്‍ഫറൻസിന് തുടക്കമാകും. മൂന്ന് മണിക്കൂർ നീളുന്ന ശറഫല്‍ അനാം മൗലിദ് സദസ്സ് ആണ് ഏറ്റവും ശ്രദ്ധേയമായ പരിപാടി. തുടർന്ന് പൊതുസമ്മേളനം നടക്കും.
സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും. വിവിധ മുസ്്ലിം മഹല്ല് ജമാഅത്ത് ഭാരവാഹികള്‍, സ്ഥാപന ബന്ധുക്കള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്്ലിം ജമാഅത്ത്, സമസ്ത കേരള സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ, സുന്നി മാനേജ്‌മെന്റ് അസ്സോസിയേഷൻ, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീൻ തുടങ്ങി സംഘടനകളുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

Content Highlights: The 21st Hubburrasool Conference will be held today at Jawaharlal Nehru International Stadium in Kaloor under the theme 'Qalbilundente Nabi'. Grand Mufti Kanthapuram AP Aboobacker Musliyar will deliver the keynote address and Samastha President E Sulaiman Musliyar will inaugurate the conference.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily