കയർ ബോർഡിന്റെ വിവിധ സ്ഥാപനങ്ങളില്‍ കയർ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്.
ബോർഡിന് കീഴിലുള്ള ആലപ്പുഴ, തഞ്ചാവൂർ, രാജമണ്‍ ഡ്രി (ആന്ധ്രാപ്രദേശ്) കേന്ദ്രങ്ങളിലേക്കാണ് പ്രവേശനം. തിര ഞ്ഞെടുക്കപ്പെടുന്ന ട്രെയിനികള്‍ക്ക് പ്രതിമാസം 3,000 രൂപ സ്‌റ്റൈപെൻഡ് ലഭിക്കും.
സെന്ററുകള്‍
നാഷനല്‍ കയർ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്റർ- ആലപ്പുഴ (സെപ്തംബറില്‍ തുടങ്ങും)
കയർ ബോർഡ് റീജ്യനല്‍ എക്സ്റ്റൻഷൻ സെന്റർ- തഞ്ചാവൂർ (സെപ്തംബറില്‍ തുടങ്ങും)
കയർ ബോർഡ് റീജ്യനല്‍ ഓഫീസ്- രാജമണ്‍ഡ്രി (ഒക്ടോബറില്‍ തുടങ്ങും).
കോഴ്സ്
കയർ ടെക്‌നോളജിയില്‍ ആറ് മാസ സർട്ടിഫിക്കറ്റ് കോഴ്സ് (എൻ എസ് ക്യു എഫ് ലെവല്‍- മൂന്ന്). കാലാവധി: ആറ് മാസം. ഒരുമാസം ഇന്റേണ്‍ഷിപ്പാകും.
യോഗ്യത
എഴുതാനും വായിക്കാനുമറിയണം.
പ്രായം: 18-50 വയസ്സ്. കയർ വ്യവസായ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കയർ ഫാക്ടറി/ കയർ കോ-ഓപറേറ്റീവ് സൊസൈറ്റികളില്‍നിന്ന് സ്‌പോണ്‍സർ ചെയ്യുന്ന അപേക്ഷകർക്ക് മുൻഗണന ലഭിക്കും.
ആകെ സീറ്റില്‍ 20 ശതമാനം എസ് സി/എസ് ടി വിഭാഗക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്.
തഞ്ചാവൂരിലും ആലപ്പുഴയിലും വനിതകള്‍ക്ക് മാത്രം സൗജന്യ ഹോസ്റ്റല്‍ സൗകര്യമുണ്ട്.
ആലപ്പുഴയില്‍ പുരുഷന്മാർക്കും രാജമണ്‍ഡ്രിയില്‍ എല്ലാവർക്കും ഹോസ്റ്റല്‍ അലവൻസായി പ്രതിമാസം 500 രൂപ നല്‍കും.
അപേക്ഷ
- അപേക്ഷാ ഫോം കയർ ബോർഡിന്റെ വെബ്‌സൈറ്റിലും അതത് പരിശീലനകേന്ദ്രങ്ങളില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളിലും ലഭിക്കും.
- അപേക്ഷ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് പത്ത്.
- ആലപ്പുഴ, കലവൂരിലെ ദേശീയ കയർ പരിശീലനകേന്ദ്രത്തിന്റെ വിലാസം: നാഷനല്‍ കയർ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്റർ, കയർ ബോർഡ് കോംപ്ലക്‌സ്, കലവൂർ, ആലപ്പുഴ,
- പിൻകോഡ്: 688522.
- വിശദവിവരങ്ങള്‍ക്ക് www.ccriindia.org, www.coirboard. gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദർശിക്കുക.
Content Highlights:
The Central Government Coir Board has invited applications for a 6-month coir technology course with a Rs 3,000 monthly stipend. Training takes place at Alappuzha, Thanjavur, and Rajahmundry. Applicants aged 18-50 can submit form before August 10 through the official website.

