Dailyhunt
കെ വി വിജയദാസ് എംഎല്‍എക്ക് ആദരമര്‍പ്പിച്ച്‌ നിയമസഭ നാളെ പിരിയും

കെ വി വിജയദാസ് എംഎല്‍എക്ക് ആദരമര്‍പ്പിച്ച്‌ നിയമസഭ നാളെ പിരിയും

സിറാജ് 5 years ago

തിരുവനന്തപുരം | അന്തരിച്ച സിപിഎം എംഎല്‍എ കെ വി വിജയദാസിന് നാളെ നിയമസഭ ആദരമര്‍പ്പിക്കും. നിയമസഭാ സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് കോങ്ങാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ വി വിജയദാസിന്റെ മരണം. മരിച്ച അംഗത്തിന് ആദരമര്‍പ്പിച്ച്‌ സഭ ചൊവ്വാഴ്ച പിരിയും. നാളത്തെ കാര്യപരിപാടികള്‍ മറ്റന്നാളത്തേക്ക് മാറ്റിവച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

നിലവില്‍ തൃശ്ശൂര്‍ മെഡി.കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന വിജയദാസിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ സ്വദേശമായ എലപ്പുള്ളിയിലേക്ക് കൊണ്ടു പോകും. രാവിലെ 7 മുതല്‍ വീട്ടില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം പിന്നീട് എലപ്പുള്ളി സര്‍ക്കാര്‍ സ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും.

പത്ത് മണിയോടെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിക്കുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വച്ച ശേഷം പതിനൊന്ന് മണിയോടെ സംസ്‌കരിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily