Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ക്ലിനിക്കല്‍ റിസര്‍ച്ച്‌ ചെയ്യാം ഫരീദാബാദില്‍

ക്ലിനിക്കല്‍ റിസര്‍ച്ച്‌ ചെയ്യാം ഫരീദാബാദില്‍

സിറാജ് 3 weeks ago

ക്ലിനിക്കല്‍ റിസർച്ചില്‍ എം എസ്‌സി ചെയ്യാൻ ഉദ്ദേശിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഫരീദാബാദിലേക്ക് വണ്ടി കയറൂ.

ഫരീദാബാദിലുള്ള ട്രാൻസ്‌ലേഷനല്‍ ഹെല്‍ത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ (ബ്രിക് - ടി എച്ച്‌ എസ് ടി ഐ) രണ്ട് വർഷത്തെ എം എസ്‌സി ക്ലിനിക്കല്‍ റിസർച്ച്‌ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ ബയോടെക്‌നോളജി റിസർച്ച്‌ ആൻഡ് ഇന്നവേഷൻ കൗണ്‍സിലിന് കീഴില്‍ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. സ്‌പെഷ്യലൈസേഷൻ പ്രോഗ്രാമായ ക്ലിനിക്കല്‍ ട്രയല്‍സ് ചെയ്യാനാണ് അവസരമൊരുങ്ങുന്നത്.

യോഗ്യത

എം ബി ബി എസ്, ബി എ എം എസ്, ബി എച്ച്‌ എം എസ്, ബി ഡി എസ്, ബി എസ്‌സി നഴ്‌സിംഗ്, ബി വി എസ് സി, ബി ഫാം എന്നീ യോഗ്യതകളിലൊന്ന് ഉള്ളവർക്കും ലൈഫ് സയൻസ് വിഷയങ്ങളില്‍ ബി എസ് സി/ ബി ടെക് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം. 15 സീറ്റുകളുണ്ട്. ഈ മാസം 30, 31 തീയതികളില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. 25,000 രൂപയാണ് ഒരു സെമസ്റ്ററില്‍ ഫീസ് വരുന്നത്. ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗത്തിന് 18,750 രൂപയും പട്ടിക, ഭിന്നശേഷി വിഭാഗത്തിന് 12,500 രൂപയുമാണ് ഫീസ്. ഇതിനു പുറമേ സർവകലാശാലാ ഫീസ് 5000 രൂപ, പരീക്ഷാ ഫീസ് 1,000 രൂപ എന്നിവയും ഓരോ സെമസ്റ്ററിലും ഉണ്ടാകും.

590 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, വർഗ, ഭിന്നശേഷി വിഭാഗക്കാർക്കും വനിതകള്‍ക്കും അപേക്ഷാ ഫീസില്ല. അവസാന തീയതി ഈ മാസം ഒന്പത്. https://msc.thsti.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

Content Highlights:
THSTI Faridabad invites applications for its two-year MSc Clinical Research program in Clinical Trials. Candidates with qualifying degrees in medical or life sciences and 50% marks can apply. The application deadline is August 9 via msc.thsti.in.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily