Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോലഞ്ചേരിയില്‍ മാനഭംഗത്തിനിരയായ 75കാരിയുടെ നില ഗുരുതരം

കോലഞ്ചേരിയില്‍ മാനഭംഗത്തിനിരയായ 75കാരിയുടെ നില ഗുരുതരം

സിറാജ് 6 years ago

കോലഞ്ചേരി | എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ അതിക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട 75 വയസ്സുകാരിയുടെ നില ഗുരുതരം. വയറിലും നെഞ്ചിലും ചതവുകളും സ്വകാര്യ ഭാഗത്ത് ആഴത്തില്‍ മുറിവുമുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കുന്നു. മൂത്രസഞ്ചിക്കും കുടലിന്റെ ഭാഗത്തും സാരമായ പരുക്കുണ്ട്.

കോലഞ്ചേരി മെഡിക്കല്‍ കോളജിലാണ് വയോധിക ചികിത്സയില്‍ കഴിയുന്നത്. ഓപ്പറേഷനെ തുടര്‍ന്ന് ഇവരെ സര്‍ജറി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കോലഞ്ചേരി പാങ്കോട്ടിലെ വയോധികക്കാണ് ദുരനുഭവമുണ്ടായത്. വയോധികയുടെ ശരീരമാസകലം കത്തി ഉപയോഗിച്ച്‌ അക്രമികള്‍ വരിഞ്ഞ് കീറിയിട്ടുണ്ട്.

സ്വകാര്യഭാഗത്ത് കട്ടിയുള്ള ആയുധം ഉപയോഗിച്ച്‌ മാരക മുറിവേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily