ബുക്കാവ്|കോംഗോ നഗരമായ ബുക്കാവില്‍ സ്‌കൂളുകളില്‍ തീപിടിത്തം. തീപിടിത്തത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ മരിച്ചു.
19 പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും ഉള്‍പ്പടെയാണ് അപകടത്തില്‍ മരിച്ചത്. നിരവധി വിദ്യാര്‍ത്ഥികളെ സമീപത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചിച്ചു. ചികിത്സയിലുള്ള പതിനേഴ് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റവര്‍ കാടുതു ജനറല്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. തീപടര്‍ന്നതോടെ രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും നിരവധി വിദ്യാര്‍ത്ഥികള്‍ തളര്‍ന്നുവീണിരുന്നെന്നാണ് വിവരം.
അടുത്തടുത്തുള്ള രണ്ട് സ്‌കൂളുകളിലേക്ക് തീ ആളിപ്പടര്‍ന്നാണ് അപകടമുണ്ടായത്. ഉജാമ്മ പ്രൈമറി സ്‌കൂള്‍, ഫുരാഹ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടമെന്ന് യുഎന്‍ ബ്രോഡ്കാസ്റ്റര്‍ റേഡിയോ ഓകാപി റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌കൂളുകള്‍ക്ക് പുറമെ സമീപത്തെ 300ഓളം വീടുകള്‍ക്കും തീപിടിച്ചെന്ന് പ്രാദേശിക ഭരണകൂട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Content Highlights:
A devastating fire in the Congolese city of Bukavu destroyed Ujamaa Primary and Furaha Secondary schools, claiming 29 lives, including 24 children. Over 17 critically injured victims are under treatment at Kadutu General Hospital. The fire also consumed around 300 nearby homes during the rush.

