Dailyhunt
കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സംഘര്‍ഷം; ഹരിപ്പാട് എസ് ഐ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരുക്ക്

കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സംഘര്‍ഷം; ഹരിപ്പാട് എസ് ഐ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം | നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മലപ്പുറത്തും പാലക്കാടും വിവിധയിടങ്ങളില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ വാക്കേറ്റവും ചെറിയ സംഘര്‍ഷങ്ങളുമുണ്ടായി .

കൊട്ടിക്കലാശത്തിന്റെ സമയം കഴിഞ്ഞിട്ടും പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.തോപ്പുംപടിയിലും പോലീസും എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.

പട്ടാമ്പിയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റ്മുട്ടി. പോലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ മൂന്ന് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

ഹരിപ്പാട്ടുണ്ടായ സംഘര്‍ഷത്തില്‍ എസ്‌ഐ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരുക്കേറ്റു. കൊട്ടിക്കലാശത്തിനുശേഷം പിരിഞ്ഞുപോകുന്നതിനിടെ ഹരിപ്പാട്ട് എല്‍ഡിഎഫ്, യുഡിഎഫ്. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. കല്ലേറില്‍ എസ്‌ഐയും രണ്ട് പോലീസ് ഉദ്യോഗസ്ഥരുമടക്കം പത്തോളം പേര്‍ക്ക് പരുക്കേറ്റു.പാമ്പാടിയില്‍ നടന്ന കൊട്ടിക്കലാശത്തിനിടയില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റ്മു്ട്ടി.

മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശുകയായിരുന്നു. പാലക്കാട് നഗരത്തില്‍ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങുന്നതിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയുണ്ടായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily