Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊവിഡ് പരീക്ഷണം മനുഷ്യരില്‍ പൂര്‍ത്തിയാക്കിയെന്ന് റഷ്യ

കൊവിഡ് പരീക്ഷണം മനുഷ്യരില്‍ പൂര്‍ത്തിയാക്കിയെന്ന് റഷ്യ

സിറാജ് 6 years ago

മോസ്‌കോ | കൊവിഡ് 19 നെതിരായ വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ പൂര്‍ത്തിയാക്കിയെന്ന അവകാശവാദവുമായി റഷ്യ. മോസ്‌കോയിലെ സെചെനോവ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ക്ലിനിക്കല്‍ പരീക്ഷണം വിജയകരമാണെന്നാണ് അധികൃതര്‍ പറയുന്നത്. മനുഷ്യനില്‍ പരീക്ഷിച്ച്‌ വിജയിക്കുന്ന ലോകത്തെ ആദ്യത്തെ കൊറോണ വാക്‌സിനാണ് ഇത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സ്‌നാഷണല്‍ മെഡിസിന്‍ ആന്റ് ബയോടെക്‌നോളജി ഡയറക്ടര്‍ വഡിം തരാസോവ് ആണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച്‌ വിജയിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി ആണ് വാക്‌സിന്‍ നിര്‍മിച്ചത്.

കഴിഞ്ഞ മാസം 16നാണ് റഷ്യന്‍ ആരോഗ്യമന്ത്രാലയം പരീക്ഷണത്തിനുള്ള അനുമതി നല്‍കിയത്.

ഗവേഷണത്തിന്റെ ആദ്യ ഘട്ടമായ 18ന് 18 വളണ്ടിയര്‍മാരിലാണ് പരീക്ഷണം നടത്തിയത്. രണ്ടാം ഘട്ടത്തില്‍ 20 വളണ്ടിയര്‍മാരില്‍ വാക്‌സിന്‍ പരീക്ഷിച്ചു. വാക്‌സിനേഷന് ശേഷം 28 ദിവസത്തോളം വളണ്ടിയര്‍മാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
സ്വയം സന്നദ്ധരായി എത്തിയവരിലാണ് പരീക്ഷണം നടത്തിയതെന്നും വാക്‌സിന്‍ സുരക്ഷിതമാണെന്നും മുഖ്യ ഗവേഷക അഭിപ്രായപ്പെട്ടു. ഈ മാസം 15, 20 തീയതികളിലായി ഇവരെ ഡിസ്ചാര്‍ജ് ചെയ്യും.

കൊവിഡ് 19 കേസുകളുടെ എണ്ണത്തില്‍ നിലവില്‍ നാലാം സ്ഥാനത്താണ് റഷ്യ .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily