Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോഴിക്കോട് പന്തീരാങ്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് പന്തീരാങ്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സിറാജ് 3 weeks ago

കോഴിക്കോട്| കോഴിക്കോട് പന്തീരാങ്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ ഷറഫുദ്ദീന്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

പോലീസ് സ്റ്റേഷന് സമീപം സര്‍വീസ് റോഡില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജിനോട് ചേര്‍ന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം.

കാറില്‍ പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്നു ഷറഫുദ്ദീന്‍. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഷറഫുദ്ദീന്‍ പുറത്തേക്കിറങ്ങി. നിമിഷ നേരം കൊണ്ട് കാറില്‍ തീ ആളിപ്പടര്‍ന്നു.

പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍ മീഞ്ചന്ത ഫയര്‍ യൂണിറ്റില്‍ വിവരമറിയിച്ചു. രണ്ട് ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

Content Highlights:
A car caught fire on the service road near Pantheerankavu police station in Kozhikode around 9 AM. The driver Sharafudheen noticed smoke and safely exited before flames engulfed the vehicle. Firefighters from Meenchanda arrived promptly to extinguish the blaze, though the car was destroyed.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily