Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുന്നംകുളത്ത് പോലീസ് സംഘത്തിനുനേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍

കുന്നംകുളത്ത് പോലീസ് സംഘത്തിനുനേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍

സിറാജ് 3 weeks ago

തൃശൂര്‍| തൃശൂര്‍ കുന്നംകുളത്ത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരെ ആക്രമണം.

സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. വധശ്രമം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുരുവായൂര്‍ സ്വദേശി അദീപി(28)നെ പിടിക്കൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ഇന്നലെ ചീരങ്കുളം പാടത്തിന് സമീപം പ്രതിയും സംഘവും ഒത്തുകൂടിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ കണ്ട ഉടന്‍ പ്രതിയും സംഘവും ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ കുന്നംകുളം പോലീസ് സ്റ്റേഷനിലെ സി.പി.ഒ.മാരായ രതീഷ്, ദേവനാരായണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴുത്തിന് പരിക്കേറ്റ സി.പി.ഒ. രതീഷ് കുന്നംകുളം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

പ്രതിയായ അദീപ് കാപ്പ പ്രകാരമുള്ള നടപടി നേരിട്ടയാളാണെന്നും കാപ്പ കാലാവധി പൂര്‍ത്തിയായ ശേഷം വീണ്ടും നാട്ടില്‍ തിരിച്ചെത്തിയതാണെന്നും പോലീസ് പറഞ്ഞു. വധശ്രമം, ലഹരിവസ്തുക്കളുടെ കച്ചവടം എന്നീ ഒട്ടനവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. സംഭവത്തില്‍ കുന്നംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights:
A police team was attacked while attempting to arrest a KAAPA accused, Adeep, near Kunnamkulam in Thrissur district. Two police officers suffered injuries during the sudden assault by the criminal gang. Kunnamkulam police registered a case and initiated a full-scale investigation into the incident.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily