കോട്ടയം| വീട്ടില്‍ ക്വാറന്റീനിലിരിക്കെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ആഴ്ച റഷ്യയില്‍ നിന്നെത്തിയ എം ബി ബി എസ് വിദ്യാര്‍ഥിനി കൃഷ്ണപ്രിയയെയാണ് ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിന് കൊവിഡ് സ്ഥിരീകരിച്ചു. അര്‍ബുദ രോഗബാധിതനായ നസീര്‍ കഴിഞ്ഞ രണ്ടിന് സഊദിയില്‍ നിന്ന് നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

