കോഴിക്കോട് | ജാമിഅ മദീനതുന്നൂര്‍ ഇര്‍സുന്നബവി ഓപണ്‍ സ്‌കൂള്‍ സോണ്‍ റൊന്റിവ്യൂ ലൈഫ് ഫെസ്റ്റിവലി'ന്റെ സ്വാഗതസംഘം രൂപവത്കരിച്ചു.
'ഡീ കോഡിംഗ് ഫൈറ്റ് ലോര്‍' എന്ന പ്രമേയത്തില്‍ ജൈവ നാട്ടു കാര്‍ഷിക പാരമ്പര്യവും സുസ്ഥിര ആരോഗ്യത്തിന്റെ സാധ്യതകളും ചര്‍ച്ച ചെയ്യുന്ന ഈ വര്‍ഷത്തെ റൊന്റിവ്യൂ ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മഖ്ദൂമിയ്യ എജ്യൂക്കേഷനല്‍ സെന്ററിലാണ് നടക്കുന്നത്.
കേരളത്തിലെ 12 ഓപണ്‍ സ്‌കൂള്‍ ക്യാമ്പസുകളില്‍ നടന്ന യൂണിറ്റ് റൊന്റിവ്യൂ വിജയികളായ ഇരുനൂറോളം മത്സരാര്‍ഥികളാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. സ്വാഗതസംഘം ചെയര്‍മാനായി സയ്യിദ് സഅദുല്ല തങ്ങളെയും ജനറല്‍ കണ്‍വീനറായി സി കെ അബ്ദുല്‍ അസീസ് ഹാജിയെയും ഫിനാന്‍സ് കണ്‍വീനറായി ഇബ്‌റാഹീം ഹാജി കോളയാടിനെയും തിരഞ്ഞെടുത്തു.
സ്വാഗത സംഘം രൂപവത്കരണ യോഗത്തില്‍ ഫൈളുറഹ്മാന്‍ ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. അസീസ് ഹാജി, അലി നരവൂര്‍, മുബശ്ശിര്‍ നൂറാനി, ആരിഫ് സഖാഫി, ഇബ്‌റാഹീം ഹാജി പുറക്കളം സംബന്ധിച്ചു. അബൂബക്കര്‍ ഇര്‍ഫാനി സ്വാഗതവും മുബശ്ശിര്‍ നൂറാനി നന്ദിയും പറഞ്ഞു.
Content Highlights: The reception committee for the Madeenathunnoor Irsunnabavi Zone Rendezvous has been officially formed. Organizers met to discuss preparations and outline responsibilities for the upcoming program. Further details regarding the scheduled events were shared during the session.

