Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മലയാളി പ്രവാസിയുടെ ആറ് ചിത്രങ്ങള്‍ യു എ ഇ തപാല്‍ സ്റ്റാമ്പായി

മലയാളി പ്രവാസിയുടെ ആറ് ചിത്രങ്ങള്‍ യു എ ഇ തപാല്‍ സ്റ്റാമ്പായി

ഷാർജ | കേരളത്തില്‍ നിന്നുള്ള യുവ പ്രവാസി ഡിസൈനർ മുഹമ്മദ് ബിലാല്‍ രൂപകല്‍പ്പന ചെയ്ത ആറ് ചിത്രങ്ങള്‍ യു എ ഇയുടെ സ്മാരക തപാല്‍ സ്റ്റാമ്പുകളായി പുറത്തിറക്കി.

ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിലെ സീനിയർ ഡിസൈനറായ കോഴിക്കോട് സ്വദേശി മുഹമ്മദ് ബിലാലിന്റെ (28) സൃഷ്ടികളാണ് എമിറേറ്റ്‌സ് പോസ്റ്റിന്റെ പ്രത്യേക സ്റ്റാമ്പ് ശേഖരത്തില്‍ ഇടംപിടിച്ചത്.
ഹാർട്ട് ഓഫ് ഷാർജയില്‍ നടന്ന 23-ാമത് ഷാർജ പൈതൃകോത്സവത്തോടനുബന്ധിച്ചാണ് ഈ സ്മാരക സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.

"ആധികാരികതയുടെ തിളക്കം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ബിലാല്‍ തയ്യാറാക്കിയ എട്ട് ദൃശ്യാവിഷ്‌കാരങ്ങളില്‍ നിന്നാണ് ആറെണ്ണം സ്റ്റാമ്പുകള്‍ക്കായി തിരഞ്ഞെടുത്തത്. "സന്തോഷത്തിന്റെ പീരങ്കി', "ആധികാരികതയുടെ ആത്മാവ്', "തിരിച്ചുവരവിന്റെ സന്തോഷം', "വഴിയുടെ വെളിച്ചം', "വീടിന്റെ അനുഗ്രഹം', "ഭാവിയിലേക്കുള്ള ചുവടുകള്‍' എന്നിങ്ങനെ പൈതൃകവും സംസ്‌കാരവും ഇഴചേർത്ത ആശയങ്ങളാണ് ഈ രൂപകല്‍പ്പനകള്‍ക്ക് പിന്നിലുള്ളത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോട്ടോഗ്രാഫർമാർ പകർത്തിയ മൂന്ന് ചിത്രങ്ങളും ബിലാല്‍ സ്വയം എടുത്ത മൂന്ന് ചിത്രങ്ങളും സംയോജിപ്പിച്ചാണ് ഇവ ഒരുക്കിയത്.

ചെറുപ്പകാലം മുതല്‍ ചിത്രരചനയില്‍ താത്പര്യം കാണിച്ച ബിലാല്‍ 18-ാം വയസ്സിലാണ് പരസ്യമേഖലയില്‍ ഡിസൈനറായി ചുവടുവെക്കുന്നത്. 2017-ല്‍ യു എ ഇയിലെത്തിയ അദ്ദേഹം കഴിഞ്ഞ ഒമ്പത് വർഷമായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജില്‍ സേവനമനുഷ്ഠിക്കുകയാണ്. എക്‌സ്‌പോ 2020 ദുബൈ ഉള്‍പ്പെടെയുള്ള വൻകിട സംരംഭങ്ങള്‍ക്കും പ്രമുഖ യു എ ഇ സർക്കാർ സ്ഥാപനങ്ങള്‍ക്കും വേണ്ടിയും അദ്ദേഹം മുൻപ് രൂപകല്‍പ്പനകള്‍ നിർവഹിച്ചിട്ടുണ്ട്.

Content Highlights:
Six images designed by 28-year-old Kozhikode native Mohammed Bilal were released as UAE commemorative postage stamps. The senior designer at Sharjah Institute for Heritage created the visuals for Sharjah Heritage Days. Bilal has lived in the UAE for nine years and worked on major events like Expo 2020.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily