Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മംഗള എക്‌സ്പ്രസ്സില്‍ നിന്നും ഭക്ഷ്യവിഷബാധ;തൃശൂരില്‍നിന്നുള്ള 50ഓളം വിദ്യാര്‍ഥികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും

മംഗള എക്‌സ്പ്രസ്സില്‍ നിന്നും ഭക്ഷ്യവിഷബാധ;തൃശൂരില്‍നിന്നുള്ള 50ഓളം വിദ്യാര്‍ഥികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും

തൃശൂര്‍ | പഠനയാത്ര കഴിഞ്ഞ് മംഗള എക്‌സ്പ്രസ്സില്‍ മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. തൃശൂരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് ട്രെയിനില്‍വച്ച്‌ ഭക്ഷ്യവിഷബാധയേറ്റത്.

ഡല്‍ഹിയില്‍നിന്ന് പഠനയാത്ര കഴിഞ്ഞു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്ന് മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ മടങ്ങുകയായിരുന്ന 80 അംഗ സംഘത്തിലെ 50-ഓളം കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടത്.

ട്രെയിനിലെ പാന്ററി കാറില്‍നിന്നുള്ള ഭക്ഷണമാണ് വിദ്യാര്‍ഥികള്‍ കഴിച്ചിരുന്നത്. കുട്ടികള്‍ക്ക് ഛര്‍ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അധ്യാപകരും സ്‌കൂള്‍ അധികൃതരും റെയില്‍വേ ജീവനക്കാരെയും ഹെല്‍പ്പ് ലൈനിലും വിവരം അറിയിച്ചു. ഖണ്ട്വ ജംക്ഷന്‍ സ്റ്റേഷനിലെ 5-ാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് ട്രെയിന്‍ എത്തിയത്. അവിടെവച്ച്‌ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ.ഒ.പി. ജുഗ്താവത്, സിവില്‍ സര്‍ജന്‍ ഡോ. അനിരുദ്ധ കൗശല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും റെയില്‍വേ മെഡിക്കല്‍ ടീമും ചേര്‍ന്നാണ് ചികിത്സ നല്‍കിയത്. ആരോഗ്യനില തൃപ്തികരമായെന്ന് ഉറപ്പാക്കിയതിന് ശേഷം 40 മിനിറ്റ് വൈകി ട്രെയിന്‍ യാത്ര തുടര്‍ന്നു. മുന്‍കരുതലെന്ന നിലയില്‍ റെയില്‍വേയുടെ പ്രത്യേക മെഡിക്കല്‍ ടീം ഭുസാവല്‍ സ്റ്റേഷന്‍ വരെ വിദ്യാര്‍ഥികളെ ട്രെയനില്‍ അനുഗമിച്ചു.

Content Highlights: Around 50 students from Thrissur returning from a Delhi study tour fell ill due to food poisoning aboard the Mangala Express.The illness was caused by food consumed from the train's pantry car, leading to symptoms of vomiting and dizziness.A medical team provided treatment when the train arrived at Khandwa station before it resumed its journey

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily