Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഴ മുന്നറിയിപ്പില്‍ മാറ്റം: 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം: 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

സിറാജ് 2 weeks ago

തിരുവനന്തപുരം| സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്ന സാഹാചര്യത്തില്‍ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഈ മാസം ഏഴ് വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.

മഴ വീണ്ടും ശക്തമായതോടെ ജനവാസമേഖലകളില്‍ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പമ്പാനദിയില്‍ ജലനിരപ്പുയര്‍ന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. റാന്നിയിലെ ജനവാസമേഖലകളില്‍ വീണ്ടും വെള്ളം കയറുകയാണ്.

Content Highlights:
Heavy rain persists in Kerala, prompting an Orange Alert across 12 districts except Thiruvananthapuram and Kollam until August 7. Severe waterlogging and landslides are reported in residential areas. Pamba River overflows, submerging Aranmula and causing rising floodwaters in Ranni.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily