Dailyhunt
മഴക്കെടുതി; കേരളത്തിന് ഒരുകോടി രൂപ ധനസഹായം പ്രഖ്യാപിച്ച്‌ സ്റ്റാലിന്‍

മഴക്കെടുതി; കേരളത്തിന് ഒരുകോടി രൂപ ധനസഹായം പ്രഖ്യാപിച്ച്‌ സ്റ്റാലിന്‍

സിറാജ് 4 years ago

ചെന്നൈ | പേമാരിയില്‍ കടുത്ത ദുരന്തങ്ങളും ദുരിതങ്ങളും അഭിമുഖീകരിക്കേണ്ടി വന്ന കേരളത്തിന് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

ഡി എം കെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫണ്ടില്‍ നിന്നാണ് ധനസഹായം നല്‍കുക.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. 'അവരുടെ ദുരിതങ്ങളില്‍ ആശ്വാസമായി ഡി എം കെ ചാരിറ്റബിള്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിക്കുന്നു. നമുക്ക് മാനുഷികതയെ ഉള്‍ക്കൊണ്ട് അവരെ സഹായിക്കാം'-സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് ദലൈലാമ ധനസഹായം അറിയിച്ചത്.

ഇടുക്കി ഡാം തുറന്നു; ആശങ്ക വേണ്ടെന്ന് അധികൃതര്‍

ഉത്തരാഖണ്ഡില്‍ കനത്ത മഴ; മരണം 7 ആയി, മണ്ണിടിച്ചിലില്‍ നിരവധിപേര്‍ക്ക് പരിക്ക്

എന്‍.ആര്‍.ഐ അക്കൗണ്ടില്‍ നിന്ന് വന്‍തുക പിന്‍വലിക്കാന്‍ ശ്രമം; ബേങ്ക് ജീവനക്കാരടക്കം അറസ്റ്റില്‍

ജമ്മുകശ്മീര്‍ ഭീകരാക്രമണം; കരസേന മേധാവി അതിര്‍ത്തി സന്ദര്‍ശിച്ചു

നാളെ മുതല്‍ വെള്ളിയാഴ്ച വരെ ഫസ്റ്റ് ബെല്‍ ക്ലാസുകളുടെ സംപ്രേഷണമില്ല

ഇടുക്കി ഡാം തുറന്നു; വെള്ളമൊഴുകുക ഈ വഴികളിലൂടെ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily