Dailyhunt
മെഡിക്കല്‍ കോളജ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം; കേന്ദ്രത്തോട് തമിഴ്‌നാട് ആരോഗ്യമന്ത്രി

മെഡിക്കല്‍ കോളജ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം; കേന്ദ്രത്തോട് തമിഴ്‌നാട് ആരോഗ്യമന്ത്രി

സിറാജ് 4 years ago

ചെന്നൈ| സംസ്ഥാനത്തെ 11 മെഡിക്കല്‍ കോളജുകളിലേക്ക് 800 സീറ്റുകള്‍ കൂടി അനുവദിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി തിരു മാ സുബ്രഹ്‌മണ്യന്‍.

850 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 1,650 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പ്രയോജനം ലഭിക്കുന്നതിനായി 800 സീറ്റുകള്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ദേശീയ കൊവിഡ്-19 വാക്‌സിനേഷനെക്കുറിച്ചുള്ള അവലോകന യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മാ സുബ്രഹ്ണ്യന്‍ ഇക്കാര്യം അറിയിച്ചത്. തമിഴ്നാട് സര്‍ക്കാരിന്റെ 11 ആവശ്യങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊള്ള തുടര്‍ന്ന് എണ്ണക്കമ്ബനികള്‍; ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

ആഢംബര കപ്പലിലെ ലഹരി വേട്ടക്കേസ്‌ ; ആര്യന്‍ ഖാന്‍ ജാമ്യത്തിലിറങ്ങി

കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം; വാക്‌സിനെടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലെത്തേണ്ട: മന്ത്രി വി ശിവന്‍കുട്ടി

കണക്കുകളില്‍ ആശ്വാസം; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുര്‍മുഖ് സിംഗ് ബാലി അന്തരിച്ചു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily