Dailyhunt
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു

തിരുവനന്തപുരം | പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചു. ഭരണ മുന്നണിക്ക് നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്കു പിന്നാലെയാണിത്.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് ദൂതന്‍ വഴിയാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറിയത്. രാജി ഗവര്‍ണര്‍ സ്വീകരിച്ചു.

നാളെ ഉണ്ടാകുമെന്ന് അറിയിച്ചിരുന്ന മന്ത്രിസഭാ യോഗം നേരത്തെ ഉപേക്ഷിച്ചിരുന്നു. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വരെ പിണറായി വിജയന്‍ കാവല്‍ മുഖ്യമന്ത്രിയായി തുടരും.

തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് യു ഡി എഫ് ഭരണം തിരിച്ചുപിടിച്ചത്. 140 സീറ്റുകളില്‍ യു ഡി എഫ് 102 എണ്ണം നേടിയപ്പോള്‍ എല്‍ ഡി എഫിന് 35 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്‍ ഡി എ മൂന്ന് സീറ്റ് നേടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily