Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൂന്നാംതവണയും സ്വര്‍ണ വില ഇടിഞ്ഞു; പവന് 2,280 രൂപ കുറഞ്ഞു

മൂന്നാംതവണയും സ്വര്‍ണ വില ഇടിഞ്ഞു; പവന് 2,280 രൂപ കുറഞ്ഞു

സിറാജ് 3 weeks ago

കൊച്ചി| സംസ്ഥാനത്ത് ഇന്ന് മൂന്നാംതവണയും സ്വര്‍ണ വില കുറഞ്ഞു. രാവിലെ പവന് 280 രൂപയും ഉച്ചക്ക് 1,440 രൂപയും വൈകീട്ട് 560 രൂപയുമാണ് കുറഞ്ഞത്.

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,09,720യായി.

ഗ്രാമിന് വൈകീട്ട് 70 രൂപ കുറഞ്ഞത് 13,715 രൂപയുമായി. ഇന്ന് മാത്രം സ്വര്‍ണത്തിന് കുറഞ്ഞത് 2,280 രൂപയാണ്.

ഇന്നലെ വൈകീട്ട് പവന് 480 രൂപ കൂടി 1,12,000 രൂപ ആയിരുന്നു വില. ഇതാണ് ഇന്ന് കുത്തനെ കുറഞ്ഞത്.

കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഒരു വര്‍ഷം കൊണ്ട് ഒരു പവന് 42,400 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Content Highlights:
Gold prices in Kerala witnessed a significant decline today with rates being slashed three times within a single day. The total reduction amounted to 2,280 rupees per sovereign, bringing the price down to 1,09,720 rupees. This sharp drop follows a period of record highs where gold prices had previously crossed the one lakh mark in December.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily