Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാല് സൈനികര്‍ കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളെ കാണാതായി

നാല് സൈനികര്‍ കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളെ കാണാതായി

സിറാജ് 3 weeks ago

തിരുവനന്തപുരം \ കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ കോഴിക്കോട് സ്വദേശി സുജിത്ത് ആണ് അപകടത്തില്‍പ്പെട്ടത്.പേയാട് കാവടിക്കടവിലാണ് സംഭവം.

മിലിട്ടറി ക്യാമ്പിലെ ബ്രിട്ടോ, അഭിജിത്ത്, ശ്രീയേഷ് എന്നിവരോടൊപ്പമാണ് സുജിത്ത്് കരമനയാറ്റില്‍ കുളിക്കാനിറങ്ങിയത്. തുടര്‍ന്ന് ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. സുജിത്തിന് നീന്തി കരയിലെത്താന്‍ സാധിച്ചില്ല. സ്‌കൂബാ ടീം സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്.നേരത്തേയും ഇവിടെ നിരവധി പേര്‍ അപകടത്തില്‍പ്പെട്ടതായി നാട്ടുകാര്‍ പറയുന്നു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily