Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നീറ്റ് പി ജി പരീക്ഷ ആഗസ്റ്റ് 30ന്

നീറ്റ് പി ജി പരീക്ഷ ആഗസ്റ്റ് 30ന്

സിറാജ് 4 months ago

നീറ്റ് പി ജി പരീക്ഷ ആഗസ്റ്റ് 30ന് നടത്തുമെന്ന് നാഷനല്‍ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കല്‍ സയൻസസ് അറിയിച്ചു.

രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടർ അധിഷ്ഠിത മോഡിലാണ് പരീക്ഷ നടക്കുക. ഓണ്‍ലൈൻ അപേക്ഷകള്‍ ഈ മാസം 21 ന് അവസാനിക്കും. natboard.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച്‌ രജിസ്‌ട്രേഷൻ നടത്താം. ഇത്തവണ മുതല്‍ ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന നല്‍കി പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കില്ലെന്ന് ദേശീയ പരീക്ഷാ ബോർഡ് വ്യക്തമാക്കി. രാജ്യത്തെവിടെയും പരീക്ഷാ കേന്ദ്രം ലഭിക്കാം. ഈ വർഷം മുതല്‍ ആധാർ ഓതന്റിക്കേഷൻ നടപ്പാക്കും.

പരീക്ഷാ കേന്ദ്രം ലഭിക്കുന്നതിന് മൂന്ന് സംസ്ഥാനങ്ങള്‍ മുൻഗണനാടിസ്ഥാനത്തില്‍ നല്‍കാം. അപേക്ഷയിലെ വിലാസം ഉള്‍പ്പെടുന്ന സംസ്ഥാനം ഒന്നാമത്തെ മുൻഗണനയായി നല്‍കാം. അടുത്ത രണ്ട് മുൻഗണനയായി സമീപ സംസ്ഥാനങ്ങള്‍ നല്‍കാം. അപേക്ഷകരുടെ ആവശ്യം അനുസരിച്ചു പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാൻ പരമാവധി ശ്രമിക്കും. എന്നാല്‍, രാജ്യത്തെവിടെയും കേന്ദ്രം ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

മുൻവർഷങ്ങളില്‍ ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന നല്‍കിയാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്. ഈ രീതി മാറ്റിയതിനാല്‍ അപേക്ഷ നല്‍കാൻ തിരക്ക് കൂട്ടേണ്ടതില്ലെന്നും മാർഗരേഖയിലുണ്ട്. അപേക്ഷാഘട്ടത്തില്‍ വിദ്യാർഥികള്‍ ആധാർ നമ്പർ നല്‍കണം. തട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെ ബയോമെട്രിക് പരിശോധന നടത്തിയാകും പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കുക. ബയോമെട്രിക് പരിശോധന തടസ്സപ്പെടാതിരിക്കാൻ വിരലുകളില്‍ ഹെന്ന, നിറം എന്നിവ പാടില്ലെന്നും ബോർഡ് അറിയിച്ചു.

ഈ വർഷം മുതല്‍ 180 ചോദ്യങ്ങളായിരിക്കും പരീക്ഷക്ക് ഉണ്ടായിരിക്കുക. കഴിഞ്ഞ വർഷം വരെ 200 ചോദ്യങ്ങളാണുണ്ടായിരുന്നത്. രാവിലെ ഒന്പത് മുതല്‍ 12.30 വരെയാണ് പരീക്ഷ.

നീറ്റ് പി ജിക്ക് 21നു രാത്രി 11.55 വരെ രജിസ്റ്റർ ചെയ്യാം. എഡിറ്റ് വിൻഡോ 25 മുതല്‍ 28 വരെ ലഭ്യമാക്കും. അതേസമയം പേര്, മൊബൈല്‍ നമ്പർ, ഇമെയില്‍, ആധാർ വിവരങ്ങള്‍, വിലാസം, പരീക്ഷാ കേന്ദ്രമാകേണ്ട സംസ്ഥാനങ്ങളുടെ മുൻഗണനാക്രമം എന്നിവ തിരുത്താൻ അനുവദിക്കില്ല. സിറ്റി ഇന്റിമേഷൻ ആഗസ്റ്റ് 11ന് ലഭ്യമാക്കും. ജനറല്‍, ഒ ബി സി വിഭാഗത്തിന് 3,500 രൂപയും എസ്‌ സി, എസ് ടി, ഭിന്നശേഷി വിഭാഗത്തിനു 2,500 രൂപയുമാണ് ഫീസ്. അഡ്മിറ്റ് കാർഡ് ആഗസ്റ്റ് 27ന് ലഭിക്കും. സെപ്തംബർ 30നുള്ളില്‍ ഫലം പ്രഖ്യാപിക്കും.

Content Highlights:
The NEET PG exam is scheduled for August 30 in computer-based mode nationwide. Online registration continues until July 21 via the official website natboard.edu.in. The exam format changes this year to feature 180 questions with mandatory biometric verification enforced at all centers.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily