Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാളിലെ മിന്നല്‍ പ്രളയം; എട്ട് മലയാളികളെ കാണാതായെന്ന് നോര്‍‍ക്ക റൂട്ട്‌സ്

നേപ്പാളിലെ മിന്നല്‍ പ്രളയം; എട്ട് മലയാളികളെ കാണാതായെന്ന് നോര്‍‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം| നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായതായി നോർ‍ക്ക റൂട്ട്‌സ്. കാണാതായവരുടെ പേരോ മറ്റ് വിശദാംശങ്ങളോ നിലവില്‍ ലഭ്യമല്ലെന്ന് നോർ‍ക്ക ജനറല്‍ സെക്രട്ടറി പ്രകാശ് ജോസഫ് അറിയിച്ചു.

കാണാതായ എട്ട് പേരില്‍ അഞ്ച് പേർ വിദേശ പൗരത്വമുള്ളവരാണ്. ട്രാവല്‍ ഏജൻസികള്‍ വഴി നേപ്പാളിലേക്ക് പോയ മലയാളികളുടെ വിവരങ്ങളും ലഭ്യമല്ലെന്ന് നോർ‍ക്ക അറിയിച്ചു.

പ്രളയബാധിതരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ കേരളത്തില്‍ നിന്നാണ് ഏകോപിപ്പിക്കുന്നത്. നേപ്പാളില്‍നിന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സുരക്ഷിതമായി എത്തിയ മലയാളികള്‍ സ്വന്തം നിലയിലും മറ്റ് മാർഗങ്ങളിലൂടെയും നാട്ടിലെത്തുമെന്നും നോർ‍ക്ക അധികൃതർ വ്യക്തമാക്കി.

നേപ്പാള്‍-തിബറ്റ് അതിർത്തിയിലുണ്ടായ ഹിമവിസ്ഫോടനത്തെ തുടർന്നാണ് മിന്നല്‍ പ്രളയമുണ്ടായത്. പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി ഗ്രാമങ്ങള്‍ പൂർണമായും തകർന്നു. 2,500-ലധികം പേരെ കാണാതായതായാണ് റിപ്പോർട്ട്. 626 പേർ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്. മഴ തുടരുന്നതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലുകള്‍ക്കും അപകടങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

Content Highlights: NORKA Roots reported that eight Keralites are missing following a devastating flash flood near the Nepal-Tibet border.The calamity was triggered by a massive glacier collapse, resulting in heavy landslides that destroyed several villages. Rescue operations are being coordinated from Kerala to safely bring back affected residents.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily