പാലക്കാട്| പാലക്കാട് ഏരിയ കമ്മറ്റി അംഗവും, നഗരസഭ കൗസിലറുമായ അബ്ദുല്‍ ഷുക്കൂര്‍ സി പി ഐ എമ്മില്‍ നിന്നും രാജിവെച്ചു.
ജില്ലാ സെക്രട്ടി ഇ എന്‍ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തില്‍ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് രാജി. സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്ദുല്‍ ഷുക്കൂര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫെയ്‌സ് ബുക്ക് പോസ്റ്റ്
ഇത് ആരുടെയും ഔദാര്യമല്ല, അധ്വാനത്തിന്റെ അടയാളമാണ്! കഴിഞ്ഞ ഒന്നര വര്‍ഷമായി മനസ്സില്‍ കൊണ്ടുനടന്ന ആ ഭാരം ഇന്ന് ഇറക്കിവെക്കുന്നു. ഈ പ്രസ്ഥാനത്തില്‍ ഞാന്‍ വഹിച്ച ഉത്തരവാദിത്തങ്ങള്‍ ആരോ തന്ന ഔദാര്യമോ 'ഒസിയത്തോ' ആണെന്ന പരിഹാസം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ഒന്നുണ്ട്, ഈ നിലയില്‍ ഞാനെത്തിയത് ആരുടെയും കൈനീട്ടം വാങ്ങിയല്ല, മറിച്ച് വെയിലത്തും മഴയത്തും ഈ പാര്‍ട്ടിക്കായി ചെയ്ത വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും ഫലമായാണ്. തമ്പ്രാന്‍ ചമഞ്ഞ് ഔദാര്യം വിളമ്പുന്നവര്‍ക്ക് മുന്നില്‍ തലകുനിക്കാനില്ല. ആ അധ്യായം ഇവിടെ അവസാനിക്കുന്നു. കപടമായ ഔദാര്യത്തേക്കാള്‍ അന്തസ്സുള്ള നിലപാടാണ് എന്നും വലുത്.ഇന്ന് മുതല്‍ കൂടുതല്‍ സ്വതന്ത്രനായി, കൂടുതല്‍ കരുത്തോടെ മുന്നോട്ട്!- അബ്ദുല്‍ ഷുക്കൂര്‍
Content Highlights:
Abdul Shukkoor, a prominent CPM Area Committee member and Palakkad Municipality Councilor, has resigned from the party following a heated dispute with district secretary E N Suresh Babu. In a Facebook post, he stated that his positions were earned through hard work rather than anyone's charity and declared his intention to move forward independently. The resignation marks a significant internal rift within the Palakkad unit of the CPIM.

