Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പരസ്യമായി മാപ്പ് പറയിച്ചതില്‍ വൈരാഗ്യം; 26കാരിയായ അധ്യാപികയെ സ്‌കൂളില്‍ കയറി കുത്തിക്കൊലപ്പെടുത്തി

പരസ്യമായി മാപ്പ് പറയിച്ചതില്‍ വൈരാഗ്യം; 26കാരിയായ അധ്യാപികയെ സ്‌കൂളില്‍ കയറി കുത്തിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി|ഹരിയാനയിലെ ഫരീദാബാദില്‍ അധ്യാപികയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി. സിക്കോണയിലെ സരസ്വതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സന്ധ്യയാണ് കൊല്ലപ്പെട്ടത്.

26 വയസ്സായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ട് ഗ്രാമവാസിയായ 21കാരന്‍ അമിത് ആണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തിയ അമിത് സംസാരിക്കണമെന്ന് പറഞ്ഞ് അധ്യാപികയെ ക്ലാസില്‍ നിന്നും പുറത്തേക്ക് വിളിച്ചു വരുത്തി. പുറത്തെത്തിയ സന്ധ്യയെ പ്രതി നിരവധി തവണ കുത്തുകയായിരുന്നു. മുഖത്തും കഴുത്തിലും വയറിലുമായി 20 ഓളം പ്രാവശ്യമാണ് ഇയാള്‍ കുത്തിയത്. സ്‌കൂളിലെ സിസിടിവിയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. അധ്യാപികയുടെ നിലവിളി കേട്ട് തടയാനെത്തിയ സ്‌കൂള്‍ മാനേജരെ പ്രതി ഭീഷണിപ്പെടുത്തി.

കുത്തേറ്റ് നിലത്ത് വീണിട്ടും പ്രതി അധ്യാപികയെ വീണ്ടും വീണ്ടും കുത്തിയിരുന്നു. തുടര്‍ന്ന് പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അധ്യാപികയെ ഉടന്‍ അല്‍ ഫലാഹ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ട് വര്‍ഷം മുമ്പാണ് പ്രതി സന്ധ്യയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ സന്ധ്യയെ നിരന്തരം പിന്തുടരുമായിരുന്നു. ശല്യം രൂക്ഷമായപ്പോള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സന്ധ്യ അമിതിനെതിരെ പോലീസില്‍ പരാതി നല്‍കി. അമിതിന് നാട്ടുകാരുടെ മുന്നില്‍ വച്ച്‌ പരസ്യമായി മാപ്പ് പറയേണ്ടിയും വന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Content Highlights:
A 26-year-old teacher, Sandhya, was stabbed to death inside a Faridabad school by a stalker named Amit. The accused called her out of the classroom and attacked her repeatedly before fleeing. Police arrested the 21-year-old within hours, citing personal enmity as the primary motive.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily