Dailyhunt

പത്തനംതിട്ടയില്‍ 36 ദുരിതാശ്വാസ ക്യാമ്ബുകളിലായി 424 പേര്‍

സിറാജ് 4 years ago

പത്തനംതിട്ട | പേമാരി ദുരിത വിതത്ത ജില്ലയിലെ ആറ് താലൂക്കുകളിലായി തുറന്ന 36 ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നത് 424 പേര്‍.

കോഴഞ്ചേരി താലൂക്കില്‍ അഞ്ചും, അടൂരില്‍ രണ്ടും തിരുവല്ലയില്‍ 10ഉം റാന്നിയില്‍ നാലും മല്ലപ്പള്ളിയില്‍ 10ഉം കോന്നിയില്‍ അഞ്ചും ക്യാമ്ബുകളാണ് തുറന്നിട്ടുള്ളത്. ആകെ 123 കുടുംബങ്ങളിലെ 172 പുരുഷന്മാരും 175 വനിതകളും 36 ആണ്‍കുട്ടികളും 41 പെണ്‍കുട്ടികളും ക്യാമ്ബില്‍ കഴിയുന്നു.

കോഴഞ്ചേരി താലൂക്കില്‍ 15 കുടുംബങ്ങളിലെ 16 പുരുഷന്മാരും 14 വനിതകളും മൂന്നു കുട്ടികളും ഉള്‍പ്പെടെ 33 പേരാണ് ക്യാമ്ബില്‍ കഴിയുന്നത്. അടൂര്‍ താലൂക്കില്‍ അഞ്ച് കുടുംബങ്ങളിലെ നാല് പുരുഷന്മാരും ഏഴ് വനിതകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 16 പേരാണ് ക്യാമ്ബില്‍ കഴിയുന്നത്. തിരുവല്ല താലൂക്കില്‍ 26 കുടുംബങ്ങളിലെ 46 പുരുഷന്മാരും 51 വനിതകളും 25 കുട്ടികളും ഉള്‍പ്പെടെ 122 പേര്‍ ക്യാമ്ബില്‍ കഴിയുന്നു.

റാന്നി താലൂക്കില്‍ 10 കുടുംബങ്ങളിലെ 23 പുരുഷന്മാരും 17 വനിതകളും 14 കുട്ടികളും ഉള്‍പ്പെടെ 54 പേര്‍ ക്യാമ്ബില്‍ കഴിയുന്നു. മല്ലപ്പള്ളി താലൂക്കില്‍ 24 കുടുംബങ്ങളിലെ 34 പുരുഷന്മാരും 32 വനിതകളും 16 കുട്ടികളും ഉള്‍പ്പെടെ 82 പേര്‍ ക്യാമ്ബില്‍ കഴിയുന്നു. കോന്നി താലൂക്കില്‍ 43 കുടുംബങ്ങളിലെ 49 പുരുഷന്മാരും 54 വനിതകളും 14 കുട്ടികളും ഉള്‍പ്പെടെ 117 പേര്‍ ക്യാമ്ബില്‍ കഴിയുന്നു.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 21 ആയി

സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കൊവിഡ്; മരണം 74

വടകരയില്‍ രണ്ട് വയസുകാരന്‍ തോട്ടില്‍ വീണ് മുങ്ങി മരിച്ചു

മഴക്കെടുതി; സംസ്ഥാനത്ത് മരണം 13 ആയി

കൊക്കയാര്‍: ആറുപേരുടെ മൃതദേഹം കൂടി കണ്ടെത്തി

സംസ്ഥാനത്ത് ബുധനാഴ്ചയോടെ വീണ്ടും മഴ ശക്തമാകും

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily