Thursday, 16 Sep, 3.07 pm സിറാജ്

ലേറ്റസ്റ്റ് ന്യൂസ്‌
പി കെ കുഞ്ഞാലിക്കുട്ടി ഇ ഡി മുമ്ബാകെ ഹാജരായി

കൊച്ചി | മുസ്ലിം ലീഗ് മുഖപത്രത്തിലെ കള്ളപ്പണ ഇടപാട് കേസില്‍ പി കെ കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മുമ്ബാകെ ഹാജരായി. ഇന്ന് വൈകിട്ട് നാലിനാണ് അദ്ദേഹം ഇ ഡി മുമ്ബാകെയെത്തിയത്. ഹാജരാകുന്നതിന് അദ്ദേഹം വീണ്ടും സാവകാശം തേടിയിരുന്നുവെങ്കിലും പിന്നീട് ഇന്ന് തന്നെ ഹാജരാവാന്‍ തീരുമാനിക്കുകയായിരുന്നു. ഇ ഡി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് രണ്ടാം തവണ സാവകാശം തേടി ഇന്നലെയാണ് കുഞ്ഞാലിക്കുട്ടി ഇ ഡിയെ സമീപിച്ചത്.

ലീഗ് മുഖപത്രം വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം. ഇക്കാര്യത്തില്‍ അദ്ദേഹത്തിനും മകനുമെതിരെ രണ്ട് തവണയായി ഇ ഡിക്ക് മുന്നില്‍കെ ടി ജലീല്‍ എം എല്‍ എ തെളിവുകള്‍ ഹാജരാക്കിയിരുന്നു. ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ സയ്യിദ് മുഈനലി തങ്ങളെയും ഇ ഡി വിളിപ്പിച്ചിട്ടുണ്ട്.

ഇ ഡി വിളിപ്പിച്ചത് നന്നായെന്ന് കുഞ്ഞാലിക്കുട്ടി; 'തെറ്റിദ്ധാരണകള്‍ മാറ്റാന്‍ കഴിഞ്ഞു'

പൂന്തുറ സിറാജ് അന്തരിച്ചു

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി: കാനം

പി കെ കുഞ്ഞാലിക്കുട്ടി ഇ ഡി മുമ്ബാകെ ഹാജരായി

കേരളത്തില്‍ കൊവിഡ് വ്യാപനം കുറയുന്നു: ഐ സി എം ആര്‍

പാലാ ബിഷപ്പിന്റെത് സാമൂഹിക തിന്മയ്‌ക്കെതിരായ ആഹ്വാനം: ജോസ് കെ മാണി

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Siraj Daily
Top