Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രായപൂര്‍ത്തിയാകാത്ത 17കാരന് മദ്യം നല്‍കി; മണ്ണുത്തിയിലെ ബാറിനെതിരെ കേസ്

പ്രായപൂര്‍ത്തിയാകാത്ത 17കാരന് മദ്യം നല്‍കി; മണ്ണുത്തിയിലെ ബാറിനെതിരെ കേസ്

സിറാജ് 2 weeks ago

തൃശൂര്‍| പ്രായപൂര്‍ത്തിയാകാത്ത 17കാരന് മദ്യം നല്‍കിയെന്ന പരാതിയില്‍ മണ്ണുത്തിയിലെ മയൂര ബാറിനെതിരെ പോലീസ് കേസെടുത്തു.

17കാരന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഓഗസ്റ്റ് 30ന് രാത്രി ഏഴരയോടെയാണ് സംഭവം. 17കാരനും സുഹൃത്തും മദ്യപിക്കാനായി ബാറിലെത്തുകയായിരുന്നു. മദ്യപിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ 17കാരന്‍ മണ്ണുത്തി പോലീസ് സ്റ്റേഷനിലെത്തി.

പരാതി സ്വീകരിക്കുന്നതിനിടെ പോലീസ് നടത്തിയ പരിശോധനയിലാണ് പരാതിക്കാരന്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് കുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയും, അമ്മയുടെ പരാതിയില്‍ ബാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട 17കാരന്റെ സുഹൃത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights:
Mannuthy police booked Mayura Bar for serving alcohol to a minor. The issue arose after a fight between teenagers led police to discover the boy's age. His mother filed an official complaint.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily