Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൂനെയില്‍ കെട്ടിടം തകര്‍ന്നു വീണു; 15 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

പൂനെയില്‍ കെട്ടിടം തകര്‍ന്നു വീണു; 15 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

സിറാജ് 2 weeks ago

പൂനെ| മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ പിംപ്രി-ചിഞ്ച്വാഡില്‍ കനത്ത മഴയെ തുടര്‍ന്ന് ബഹുനില കെട്ടിടം തകര്‍ന്ന് വീണു.

അവശിഷ്ടങ്ങള്‍ക്കടിയില്‍ 15 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരങ്ങള്‍. ഫയര്‍ഫോഴ്സ് സംഘവും പ്രാദേശിക അധികാരികളും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് കെട്ടിടത്തിന് സമീപമുണ്ടായിരുന്ന വന്‍ മാലിന്യക്കൂമ്പാരം ഇളകി മൂന്നുനില കെട്ടിടത്തിന് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തിലാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. മരണസംഖ്യയോ പരുക്കേറ്റവരുടെ കൃത്യമായ വിവരങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Content Highlights:
A multi-story building collapsed in Pimpri-Chinchwad, Pune, following heavy rains, trapping around 15 people under the debris. The disaster occurred when a massive garbage mound slid onto the three-story structure. Fire force and NDRF teams are currently conducting intensive rescue operations.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily