Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടല്‍: മകന് പിന്നാലെ അമ്മയുടെയും മൃതദേഹം കണ്ടെടുത്തു

പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടല്‍: മകന് പിന്നാലെ അമ്മയുടെയും മൃതദേഹം കണ്ടെടുത്തു

സിറാജ് 3 weeks ago

കോട്ടയം| പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. പയ്യാനിത്തോട്ടം മണപ്പാട് മേഖലയില്‍ താമസിക്കുന്ന ജോണിയുടെ ഭാര്യ റെജീന, മകന്‍ ജോസഫിന്‍ എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പയ്യാനിത്തോട്ടം മേഖലയില്‍ ഭീകരമായ രീതിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ ജോണിയുടെ വീട് പൂര്‍ണമായും ഒലിച്ചുപോവുകയായിരുന്നു.

അപകട സമയത്ത് ജോണിയുടെ ഭാര്യ റെജീനയും മകനുമാണ് വീട്ടിനുള്ളില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് പുലര്‍ച്ചെ മുതല്‍ തന്നെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് മകന്റെ മൃതദേഹം കണ്ടെത്താനായത്.

കൊണ്ടോട്ടിയില്‍ വീടിന് സമീപത്തെ തോട്ടില്‍വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം പിന്നീട് കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂര്‍ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവില്‍ റെജീനയുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ വീട് പൂര്‍ണ്ണമായും തകരുകയും കല്ലും മണ്ണും വന്ന് മൂടുകയും ചെയ്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily