Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റഷ്യയിലെ അന്താരാഷ്ട്ര സമ്മേളനം; ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഡോ. അസ്ഹരി പങ്കെടുക്കും

റഷ്യയിലെ അന്താരാഷ്ട്ര സമ്മേളനം; ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഡോ. അസ്ഹരി പങ്കെടുക്കും

സെന്റ് പീറ്റേഴ്‌സ്ബർഗ്| മുസ്ലിം റിലീജിയസ് ബോർഡ് ഓഫ് സെന്റ് പീറ്റേഴ്‌സ്ബർഗ് ആൻഡ് നോർത്ത്-വെസ്റ്റ് ഓഫ് റഷ്യയുടെ ആഭിമുഖ്യത്തില്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗില്‍ സെപ്റ്റംബർ 3 നു നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ മർകസ് നോളജ് സിറ്റി ഫൗണ്ടർ ഡോ.

മുഹമ്മദ്‌ അബ്ദുല്‍ ഹകീം അസ്ഹരി പങ്കെടുക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹ്മദിനെ പ്രതിനിധീകരിച്ചാണ് ഡോ. അസ്ഹരി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

"ആധുനിക ലോകത്ത് മതപരവും ആത്മീയവും ധാർമികവുമായ മൂല്യങ്ങളുടെ സംരക്ഷണവും മതാന്തര സംവാദത്തിന്റെ വികസനവും" എന്നതാണ് സമ്മേളന പ്രമേയം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മതപണ്ഡിതർ, ആത്മീയ നേതാക്കള്‍, ഗവേഷകർ, സാമൂഹിക പ്രവർത്തകർ, വിവിധ മതസമൂഹങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവർ സമ്മേളനത്തില്‍ പങ്കെടുക്കും.

ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യം, സൗഹാർദം, സമാധാനപരമായ സഹവർത്തിത്വം, ആത്മീയ-ധാർമ്മിക മൂല്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യൻ നിലപാടുകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി സി പി സ്വാദിഖ് നൂറാനി സമ്മേളനത്തില്‍ ഡോ. അസ്ഹരിയെ അനുഗമിക്കും.

മത-സാംസ്കാരിക രംഗത്തെ സഹകരണം ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങളിലെയും മുസ്ലിം മതപണ്ഡിതരും സ്ഥാപനങ്ങളും തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുക തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണത്തിനു വഴിയൊരുക്കുന്ന ധാരണാപത്രത്തില്‍ റഷ്യയുടെയും ഇന്ത്യയുടെയും പണ്ഡിത പ്രതിനിധികള്‍ ഒപ്പുവെക്കും. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആഗോളതലത്തിലുള്ള പുതിയ സാധ്യതകള്‍ക്കും ഈ ധാരണാപത്രം കാരണമാകുമെന്ന് ഡോ. അസ്ഹരി അറിയിച്ചു.

Content Highlights:
Dr. Hakeem Azhari will represent India at the International Conference in St Petersburg, Russia. Representing Indian Grand Mufti Sheikh Aboubakr Ahmad, he will address interfaith dialogue, peace, and moral values. India and Russia scholar delegates will also sign a landmark MoU to boost ties.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily