Dailyhunt
റിവ്യൂകള്‍ക്കിടയില്‍ സെര്‍ച്ച്‌ ചെയ്യാം; ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പുതിയ ഫീച്ചര്‍

റിവ്യൂകള്‍ക്കിടയില്‍ സെര്‍ച്ച്‌ ചെയ്യാം; ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പുതിയ ഫീച്ചര്‍

സിറാജ് 3 weeks ago

സാൻ ഫ്രാൻസിസ്കോ | ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പുകളുടെ റിവ്യൂകള്‍ക്കിടയില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താൻ സഹായിക്കുന്ന പുതിയ സെർച്ച്‌ ഫീച്ചർ അവതരിപ്പിച്ചു.

ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്തതനുസരിച്ച്‌, പ്ലേ സ്റ്റോറിലെ റിവ്യൂ സെക്ഷനില്‍ ഈ പുതിയ മാറ്റം ഇപ്പോള്‍ നടപ്പിലാക്കി വരികയാണ്.

പുതിയ സെർച്ച്‌ ടൂള്‍ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് രണ്ടോ അതിലധികമോ വാക്കുകള്‍ വരുന്ന കൃത്യമായ പദപ്രയോഗങ്ങള്‍ റിവ്യൂകളില്‍ തിരയാൻ സാധിക്കും. ആപ്പുകളുടെ പ്രത്യേക ഫീച്ചറുകളെക്കുറിച്ചോ അല്ലെങ്കില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചോ മറ്റുള്ളവർ എഴുതിയ അഭിപ്രായങ്ങള്‍ വേഗത്തില്‍ കണ്ടെത്താൻ ഇത് സഹായിക്കും. പ്ലേ സ്റ്റോറിലെ സീ ഓള്‍ റിവ്യൂസ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഈ സേവനം ലഭ്യമാകും.

സെർച്ച്‌ റിസള്‍ട്ടുകള്‍ക്കൊപ്പം പ്രശസ്തമായ സെർച്ച്‌ ടേമുകളും ഗൂഗിള്‍ പ്രദർശിപ്പിക്കുന്നുണ്ട്. ഇത് ഉപയോക്താക്കള്‍ക്ക് ആപ്പുകളെ വിലയിരുത്തുന്നത് കൂടുതല്‍ എളുപ്പമാക്കും. സെർച്ച്‌ ചെയ്യുന്ന വാക്കുകള്‍ റിവ്യൂവില്‍ ബോള്‍ഡ് അക്ഷരങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് അവ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കും. സമാനമായ ഒരു സെർച്ച്‌ സംവിധാനം നിലവില്‍ ആമസോണിലും ലഭ്യമാണ്.

നിലവില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ റിവ്യൂകള്‍ സോർട്ട് ചെയ്യാനുള്ള സൗകര്യം മാത്രമേയുള്ളൂ. പുതിയ സെർച്ച്‌ ഫീച്ചറിലൂടെ ഗൂഗിള്‍ പ്ലേ സ്റ്റോർ ആപ്പിള്‍ സ്റ്റോറിനേക്കാള്‍ ഒരു പടി കൂടി മുന്നിലെത്തിയിരിക്കുകയാണ്. പോളിസി ലംഘിക്കുന്ന ആപ്പുകള്‍ക്കെതിരെ ഗൂഗിള്‍ കർശന നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ഉപയോക്താക്കള്‍ക്ക് ആപ്പുകളെ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കാൻ സഹായിക്കുന്ന ഈ പുതിയ സംവിധാനം വരുന്നത്.

Summary

Google has introduced a new search function within the Play Store's review section, enabling users to find specific feedback by searching for keywords. This feature allows users to filter comments for particular app features or common issues, providing a more detailed evaluation of apps. Currently being rolled out, this update gives the Play Store a competitive edge over the Apple App Store's limited sorting options.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily