Dailyhunt
സംസ്ഥാനത്തെ മരംകൊള്ള; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

സംസ്ഥാനത്തെ മരംകൊള്ള; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

സിറാജ് 4 years ago

കൊച്ചി | മുട്ടില്‍ മരംമുറി ഉള്‍പ്പെടെ പട്ടയ ഭൂമിയില്‍ നടന്ന മരംകൊള്ളകള്‍ സംബന്ധിച്ച്‌ സി ബി ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതിയില്‍ ഹരജി. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മലയാളി ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനാണ് ഹരജി സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് 100 കോടി രൂപയുടെ മരംകൊള്ളയാണെന്ന് ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.

സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്നും അതിനാല്‍ കേസ് സി ബി ഐക്ക് കൈമാറാന്‍ കോടതി ഉത്തരവിടണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം. കേസില്‍ കോടതി തീര്‍പ്പുണ്ടാക്കുന്നത് വരെ വനംവകുപ്പ് നടത്തുന്ന അന്വേഷണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily