Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുകുമാര കുറുപ്പ് ബ്രൂണൈയിലുണ്ടെന്ന വിവരം; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

സുകുമാര കുറുപ്പ് ബ്രൂണൈയിലുണ്ടെന്ന വിവരം; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

സിറാജ് 2 weeks ago

തിരുവനന്തപുരം | സുകുമാര കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വിവരം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

നാലര പതിറ്റാണ്ടായി കേരള പോലീസ് അന്വേഷിക്കുന്ന കേസിലെ പുതിയ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഇന്റര്‍പോളിന് ക്രൈംബ്രാഞ്ച് ഉടന്‍ കത്ത് നല്‍കും. ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ തീരുമാനമായിട്ടുണ്ട്.

ട്വന്റിഫോര്‍ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. വാര്‍ത്തയില്‍ തുടര്‍നടപടിക്ക് ഒരുങ്ങുകയാണ് കേരളാ പോലീസ്. 1984ലെ കൊലപാതകത്തിന് പിന്നാലെ ഒളിവില്‍പ്പോയ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന വാര്‍ത്തയാണ് ചാനല്‍ പുറത്തുവിട്ടത്. ബ്രൂണൈയിലെ ഉള്‍പ്രദേശത്ത് സുകുമാര കുറുപ്പ് വേഷം മാറി കഴിയുന്നതായി പറയപ്പെടുന്ന ഒളിത്താവളങ്ങള്‍ക്ക് മുന്നിലെത്തിയാണ് സംഘം ചിത്രങ്ങള്‍ പകര്‍ത്തിയത്. പേര് മാറ്റിയും ദുരൂഹത ഉണര്‍ത്തുന്ന പെരുമാറ്റവുമായി കാല്‍നൂറ്റാണ്ടായി ബ്രൂണൈയില്‍ ജീവിക്കുകയാണ് സുകുമാര കുറുപ്പ് എന്നാണ് ചാനലിന്റെ റിപോര്‍ട്ടില്‍ പറയുന്നത്. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സുകുമാര കുറുപ്പ് സമ്പന്നനായി ജീവിക്കുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് അവകാശവാദം.

മലേഷ്യയില്‍ ജനിച്ച മലയാളിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സുകുമാര കുറുപ്പിന്റെ ബ്രൂണൈയിലെ ഒളിവുജീവിതമെന്നും അബൂദബിയിലുള്ള ഭാര്യയും മകനുമായി അയാള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് വാര്‍ത്ത. മലയാളികളുമായി അകന്നാണ് സുകുമാര കുറുപ്പ് കഴിയുന്നതെന്നും 80 വയസ്സിനടുത്ത് പ്രായമുള്ള സുകുമാര കുറുപ്പ് ഇപ്പോഴും ആരോഗ്യവാനാണെന്നും ബ്രൂണൈയില്‍ നേരില്‍ കണ്ടവര്‍ പറഞ്ഞതായും ചാനല്‍ വാര്‍ത്തയിലുണ്ട്.

Content Highlights:
The Home Minister has directed the Crime Branch to investigate reports claiming Sukumaran Kurup is in Brunei. Kurup is the prime accused in the famous Chacko murder case of 1984 and remains untraced. Police will verify the credibility of the new information received.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily