Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നല്‍കി ജീവൻ രക്ഷിച്ചു; പിന്നെ പുഴയില്‍ മുങ്ങി മരണത്തിലേക്ക്; രാജേഷിന് വിട നല്‍കി നാട്; അന്തിമോപചാരമര്‍പ്പിച്ച്‌ മുഖ്യമന്ത്രി

സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നല്‍കി ജീവൻ രക്ഷിച്ചു; പിന്നെ പുഴയില്‍ മുങ്ങി മരണത്തിലേക്ക്; രാജേഷിന് വിട നല്‍കി നാട്; അന്തിമോപചാരമര്‍പ്പിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം | കണ്ണൂർ ചെറുപുഴ മീൻതുള്ളിയില്‍ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ കല്ലൂർ സ്വദേശി രാജേഷിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശൻ അന്തിമോപചാരം അർപ്പിച്ചു.

കല്ലൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പൊതുദർശനത്തിന് വെച്ചിരുന്ന മൃതദേഹത്തില്‍ അഞ്ജലി അർപ്പിച്ച ശേഷം സമീപത്തുള്ള രാജേഷിന്റെ വീട്ടിലെത്തി അദ്ദേഹം കുടുംബാംഗങ്ങളെയും മക്കളെയും ആശ്വസിപ്പിച്ചു.

കണ്ണൂർ മീൻതുള്ളിയില്‍ മലവെള്ളപ്പാച്ചിലില്‍ തുരുത്തില്‍ അകപ്പെട്ടുപോയ ആളെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് രാജേഷ് അപകടത്തില്‍പ്പെടുന്നത്. രക്ഷപ്പെടുത്തിയ ആള്‍ക്ക് തന്റെ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നല്‍കിയ ശേഷം കയറില്‍ പിടിച്ച്‌ പുഴ നീന്തിക്കടക്കാൻ ശ്രമിക്കവെ പിടിവിട്ട് ഒഴുക്കില്‍പ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്.

രാജേഷിനോടുള്ള ആദരസൂചകമായി സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ രാജേഷിന്റെ പണിപൂർത്തിയാകാത്ത വീടിന്റെ നിർമ്മാണം പൂർത്തിയാക്കി നല്‍കാനുള്ള മുഴുവൻ സഹായവും സർക്കാർ നല്‍കുമെന്നും കുടുംബത്തെ മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ് തുടങ്ങിയവരും നേരത്തെ സ്ഥലത്തെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.

Content Highlights:

Chief Minister VD Satheesan visited the residence of rescue worker Rajesh in Kalloor to pay his last respects. Rajesh tragically lost his life during a rescue operation in Kannur Cherupuzha after giving his own life jacket to save a stranded person. The government announced full official honors for his funeral and promised financial assistance to complete his unfinished home.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily