Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉദുമ പഞ്ചായത്തില്‍ ഭരണം തിരിച്ചുപിടിച്ച്‌ യുഡിഎഫ്; ചന്ദ്രന്‍ നാലാംവാതുക്കല്‍ പ്രസിഡന്റ്

ഉദുമ പഞ്ചായത്തില്‍ ഭരണം തിരിച്ചുപിടിച്ച്‌ യുഡിഎഫ്; ചന്ദ്രന്‍ നാലാംവാതുക്കല്‍ പ്രസിഡന്റ്

സിറാജ് 2 weeks ago

കാസര്‍കോട് | ഉദുമ ഗ്രാമപഞ്ചായത്തില്‍ ഭരണം തിരിച്ചുപിടിച്ച്‌ യുഡിഎഫ്. പ്രസിഡന്റായി യുഡിഎഫിലെ കോണ്‍ഗ്രസ് പ്രതിനിധി ചന്ദ്രന്‍ നാലാംവാതുക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു.

അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടമായതിനെ തുടര്‍ന്ന് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിലെ പി വി രാജേന്ദ്രനെ ഒരു വോട്ടിന് പരാജയപ്പെടുത്തിയാണ് യുഡിഎഫ് സ്ഥാനം തിരിച്ചുപിടിച്ചത്.വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 23ല്‍ 12 വോട്ടുകളും എല്‍ഡിഎഫിലെ പിവി രാജേന്ദ്രന് 11 വോട്ടുകളും ലഭിച്ചു.

ഡിസംബര്‍ 27-ന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വോട്ട് സാങ്കേതികമായി അസാധുവായതിനെ തുടര്‍ന്ന് ഇരുവിഭാഗത്തിനും 11 വോട്ടുകള്‍ വീതം ലഭിച്ച്‌ തുല്യനിലയിലായിരുന്നു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ പി വി രാജേന്ദ്രന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.ഒരു തവണ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്കെതിരെ അവിശ്വാസം കൊണ്ടുവരാന്‍ ആറുമാസം കഴിയണമെന്ന ചട്ടം നിലനില്‍ക്കുന്നതിനാല്‍, കാലാവധി പൂര്‍ത്തിയായ ജൂലൈ 14-ന് യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 11-നെതിരെ 12 വോട്ടുകള്‍ക്ക് അവിശ്വാസം പാസായതോടെ പി വി രാജേന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇന്ന് പുതിയ പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് നടത്തിയത്.

Content Highlights: UDF reclaimed power in Uduma Grama Panchayat in Kasaragod as Congress representative Chandran Nalamvathukkal was elected President. He defeated LDF candidate P V Rajendran by one vote in the election following a successful no-confidence motion that previously ousted the LDF President.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily