Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കേസ് അന്വഷിക്കാന്‍ ആഭ്യന്തര വകുപ്പ് എസ് ഐ ടി രൂപീകരിച്ചു

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കേസ് അന്വഷിക്കാന്‍ ആഭ്യന്തര വകുപ്പ് എസ് ഐ ടി രൂപീകരിച്ചു

തിരുവനന്തപുരം | വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഇതിനായി ആഭ്യന്തര വകുപ്പ് കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ എസ് ഐ ടി രൂപീകരിച്ചു.

ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ടി മനോഹരനാണ് അന്വേഷണ ചുമതല. വടകര സ്റ്റേഷനിലെ എസ് എച്ച്‌ ഒ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം എവിടെ നിന്നാണ്?, എവിടെ നിന്നാണ് പ്രചരിച്ചത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് ആഭ്യന്തര വകുപ്പ് എസ് ഐ ടിക്ക് രൂപം നല്‍കിയത്.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് റൂറല്‍ പോലീസ് കേസ് എടുത്ത് അന്വേഷിച്ചുവെങ്കിലും ഇതിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഭരണം മാറിയ പശ്ചാത്തലത്തില്‍ കേസില്‍ സത്യം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എം എല്‍ എ പാറയ്ക്കല്‍ അബ്ദുള്ള മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ ടി രൂപീകരിച്ച്‌ അന്വേഷണം നടത്തണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡി ജി പിക്ക് നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് നടപടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily