Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വനിതാ ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

വനിതാ ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

ദുബൈ | വനിതാ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 7 വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ 18.1 ഓവറില്‍ വെറും 55 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു.

3 വിക്കറ്റ് വീതം വീഴ്ത്തിയ പ്രേമ റാവത്തും ശ്രീ ചരണിയുമാണ് പാക് ബാറ്റിംഗ് നിരയെ തകര്‍ത്തത്.

14 റണ്‍സെടുത്ത ഷവാല്‍ സുല്‍ഫിക്കറും 13 റണ്‍സെടുത്ത മുനീബ അലിയും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. വനിതാ ട്വന്റി20-യില്‍ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 8.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (18) ദീപ്തി ശര്‍മ്മയും (12) പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഷഫാലി വര്‍മ്മ 12-ഉം സ്മൃതി മന്ദാന 9-ഉം റണ്‍സെടുത്തു. പാകിസ്ഥാനായി ക്യാപ്റ്റന്‍ ഫാത്തിമ സന 3 വിക്കറ്റ് നേടി.

Content Highlights: India secured a dominant 7-wicket victory over Pakistan in the Women's Asia Cup in Dubai. Indian bowlers bundled Pakistan out for just 55 runs, their lowest T20 score, with Prema Rawat and Shri Charani taking 3 wickets each. India comfortably chased down the target in 8.4 overs.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily