Dailyhunt
വിഷു സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു; ഏപ്രില്‍ 10 മുതല്‍ ആരംഭിക്കും

വിഷു സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു; ഏപ്രില്‍ 10 മുതല്‍ ആരംഭിക്കും

സിറാജ് 3 weeks ago

തിരുവനന്തപുരം|വിഷു സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ എഗ്മൂര്‍ തിരുവനന്തപുരം നോര്‍ത്ത് (06115) സ്‌പെഷ്യല്‍ ഏപ്രില്‍ 10ന് രാത്രി 11.55ന് ചെന്നൈ എഗ്മൂറില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും.

മടക്ക ട്രെയിന്‍ (06116) ഏപ്രില്‍ 15ന് വൈകിട്ട് 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45ന് ചെന്നൈയിലെത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.

മംഗളൂരു ജംക്ഷന്‍ - തിരുവനന്തപുരം നോര്‍ത്ത് (06041) സ്‌പെഷ്യല്‍ ട്രെയിന്‍ ഏപ്രില്‍ 11ന് വൈകിട്ട് 6ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിന്‍ (06042) ഏപ്രില്‍ 12ന് രാവിലെ 8.30ന് പുറപ്പെട്ട് രാത്രി 8.45ന് മംഗളൂരുവിലെത്തും. സ്റ്റോപ്പുകള്‍ : കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം. കോച്ചുകള്‍ സെക്കന്‍ഡ് എസി2, തേഡ് എസി2, സ്ലീപ്പര്‍10, ജനറല്‍4.

ചെന്നൈ സെന്‍ട്രല്‍ - കൊല്ലം (06119) സ്‌പെഷ്യല്‍ ട്രെയിന്‍ ഏപ്രില്‍ 15ന് ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് കൊല്ലത്ത് എത്തും. മടക്ക ട്രെയിന്‍ (06120) ഏപ്രില്‍16ന് രാവിലെ 10.40ന് കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30ന് ചെന്നൈയിലെത്തും. ഈ ട്രെയിനിന് കോട്ടയത്തും ചങ്ങനാശേരിയിലും സ്റ്റോപ്പുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily