Dailyhunt
വോട്ടിനായി കിറ്റ് വിതരണം ചെയ്‌തെന്ന പരാതി; ബി ജെ പി പ്രാദേശിക നേതാവിനെതിരെ കേസെടുത്തു

വോട്ടിനായി കിറ്റ് വിതരണം ചെയ്‌തെന്ന പരാതി; ബി ജെ പി പ്രാദേശിക നേതാവിനെതിരെ കേസെടുത്തു

തൃശൂര്‍ | തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിനായി ബി ജെ പി കിറ്റ് വിതരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്.

കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് തൃശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളുള്‍പ്പെടെ ചുമത്തി.

ഇലക്ഷന്‍ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 900 രൂപ വിലയുള്ള 26 കിറ്റാണ് തൃശൂര്‍ ഒളരിയിലെ കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പിടികൂടിയത്. രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരം സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് അമ്പതോളം പേര്‍ കിറ്റ് വാങ്ങിയെന്ന് സി പി എം പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകിലാണ് കിറ്റുകള്‍ തയ്യാറാക്കി വച്ചിരിക്കുന്നത്. രാധാകൃഷ്ണന്‍ എന്നയാള്‍ പറഞ്ഞിട്ട് വിഷുവിനായി തയ്യാറാക്കിയ കിറ്റുകളാണ് ഇതെന്നാണ് കടയുടമയുടെ ന്യായീകരണം. 75 കിറ്റുകളാണ് തയ്യാറാക്കിയിരുന്നത്. ഇതില്‍ 50 എണ്ണം കൊണ്ടുപോയെന്നും കടയുടമ പറഞ്ഞു. പരിശോധനക്ക് പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റ് അടപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily