Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
WhatsApp-ല്‍ വൻ മാറ്റങ്ങള്‍; ഗ്രൂപ്പ് ചാറ്റുകളില്‍ @all ടാഗ് ഉള്‍പ്പെടെ 3 പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു

WhatsApp-ല്‍ വൻ മാറ്റങ്ങള്‍; ഗ്രൂപ്പ് ചാറ്റുകളില്‍ @all ടാഗ് ഉള്‍പ്പെടെ 3 പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി | ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്‌ആപ്പ് (WhatsApp) ഗ്രൂപ്പ് ചാറ്റുകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനായി 3 പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു.

ഒരൊറ്റ ടാപ്പിലൂടെ ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങള്‍ക്കും ഒരേസമയം നോട്ടിഫിക്കേഷൻ അയക്കാൻ സഹായിക്കുന്ന അറ്റ് ഓള്‍ (@all) മെൻഷൻ ഫീച്ചറാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതോടൊപ്പം പോളുകളിലും (Polls) പുതിയ ഗ്രൂപ്പുകള്‍ പെട്ടെന്ന് ഉണ്ടാക്കുന്നതിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഗ്രൂപ്പ് ചാറ്റുകളില്‍ എല്ലാവരുടെയും ശ്രദ്ധ പെട്ടെന്ന് ആകർഷിക്കേണ്ട അടിയന്തര സാഹചര്യങ്ങളിലാണ് അറ്റ് ഓള്‍ (@all) ഫീച്ചർ ഉപയോഗപ്രദമാകുന്നത്. ഗ്രൂപ്പ് മ്യൂട്ട് ചെയ്തു വെച്ചിരിക്കുന്ന അംഗങ്ങള്‍ക്കും ഈ ടാഗ് ഉപയോഗിക്കുമ്പോള്‍ നോട്ടിഫിക്കേഷൻ ലഭിക്കും. എന്നാല്‍ ഇതില്‍ ഉപയോക്താക്കള്‍ക്ക് നിയന്ത്രണമുണ്ട്. വേണമെങ്കില്‍ അറ്റ് ഓള്‍ (@all) നോട്ടിഫിക്കേഷനുകള്‍ മാത്രം പ്രത്യേകം മ്യൂട്ട് ചെയ്തു വെക്കാൻ സാധിക്കും. കൂടാതെ, സ്പാം സന്ദേശങ്ങള്‍ തടയുന്നതിനായി 32 ല്‍ കൂടുതല്‍ അംഗങ്ങളുള്ള വലിയ ഗ്രൂപ്പുകളില്‍ അഡ്മിൻമാർക്ക് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കൂ.

പോളുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാൻ മൂന്ന് പുതിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. പോളുകള്‍ അവസാനിപ്പിക്കുന്നതിനായി വോട്ടിംഗ് എൻഡ് ടൈം (End Time) നിശ്ചയിക്കാം. നിശ്ചിത സമയം കഴിയുമ്പോള്‍ വോട്ടിംഗ് സ്വയം അവസാനിക്കും. വോട്ട് ചെയ്തവരുടെ പേരുകള്‍ രഹസ്യമാക്കാനുള്ള ഹൈഡ് വോട്ടർ നെയിംസ് (Hide Voter Names) ഓപ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പോള്‍ ചോദ്യങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ തിരുത്തുന്നതിനായി 15 മിനിറ്റ് സാവകാശവും ലഭിക്കും.

നിലവിലുള്ള ഒരു ഗ്രൂപ്പിലെ പ്രത്യേക അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി പുതിയൊരു ഗ്രൂപ്പ് വേഗത്തില്‍ ഉണ്ടാക്കാനുള്ള ഫീച്ചറാണ് മൂന്നാമത്തേത്. അംഗങ്ങളെ ഓരോരുത്തരായി തെരഞ്ഞെടുക്കുന്നതിന് പകരം ഒറ്റ ടാപ്പിലൂടെ നിലവിലെ ഗ്രൂപ്പില്‍ നിന്ന് പുതിയ ഗ്രൂപ്പിലേക്ക് മാറ്റാൻ ഇതിലൂടെ സാധിക്കും. പുതിയ ഫീച്ചറുകള്‍ ഘട്ടംഘട്ടമായി ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

Content Highlights:

WhatsApp introduced three major features for group chats to enhance communication efficiency. The highlight is the new @all tag, which allows users to notify all group members instantly. Additionally, WhatsApp improved group polls with end times and hidden voter options, alongside a faster method to create sub-groups.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily