Thursday, 13 Aug, 4.35 pm സിറാജ്

കേരളം
യു എ ഇ കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം; മന്ത്രി ജലീലിനും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്

തിരുവനന്തപുരം | യു എ ഇ കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്. മന്ത്രിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി നല്‍കിയ ഹരജിയിലാണ് നോട്ടീസ്.

ഹരജി ഫയലില്‍ സ്വീകരിക്കാതിരിക്കണമെങ്കില്‍ ഈമാസം 24 നു മുമ്ബ് കാരണം ബോധിപ്പിക്കണം. യു എ ഇ കോണ്‍സുല്‍ ജനറലുമായുള്ള ആശയ വിനിമയ രേഖകളും ഹാജരാക്കണം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Siraj Daily
Top