Dailyhunt
യു എസിന്റെ രണ്ടാമതൊരു എഫ്-35 വിമാനം കൂടി ഇറാന്‍ വെടിവെച്ചിട്ടു; ചിത്രങ്ങള്‍ പുറത്ത്

യു എസിന്റെ രണ്ടാമതൊരു എഫ്-35 വിമാനം കൂടി ഇറാന്‍ വെടിവെച്ചിട്ടു; ചിത്രങ്ങള്‍ പുറത്ത്

സിറാജ് 2 weeks ago

തെഹ്‌റാന്‍ | യു എസിന്റെ ഒരു അത്യാധുനിക വിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്‍. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച്‌ മധ്യ ഇറാന് മുകളില്‍ വെച്ച്‌ രണ്ടാമതൊരു അത്യാധുനിക യുഎസ് എഫ്-35 യുദ്ധ വിമാനം കൂടി വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു.

ലെയ്ക്കന്‍ഹീത്ത് സ്‌ക്വാഡ്രനില്‍പ്പെട്ടതാണ് ഈ വിമാനമെന്നും തകര്‍ന്നുവീണ ആഘാതത്തില്‍ ഇത് പൂര്‍ണ്ണമായും നശിച്ചതായും ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ ഐആര്‍ജിസി വ്യോമ പ്രതിരോധ സേന വെടിവെച്ചിടുന്ന രണ്ടാമത്തെ വിമാനമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിമാനം പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ പൈലറ്റിന്റെ അവസ്ഥ എന്താണെന്ന് ഇപ്പോഴും അജ്ഞാതമാണെന്ന് ഐര്‍ജിസി അറിയിച്ചു. വിമാനം തകര്‍ന്നുവീണ സമയത്തുണ്ടായ സ്‌ഫോടനത്തിന്റെ തീവ്രത കണക്കിലെടുക്കുമ്പോള്‍, പൈലറ്റ് പാരഷൂട്ട് ഉപയോഗിച്ച്‌ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും അവര്‍ വ്യക്തമാക്കി.

വിമാനം ഇറാന് മുകളില്‍ യുദ്ധ ദൗത്യത്തിലായിരുന്നുവെന്നും അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ നിര്‍ബന്ധിതമായി എന്നമാണ് ഇതിനോട് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് പ്രതികരിച്ചത്

മാര്‍ച്ച്‌ 19ന് യു എസിന്റെ മറ്റൊരു എഫ് -35 വിമാനം ഇറാന്‍ വെടിവെച്ചിട്ടിരുന്നു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily