Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുദ്ധം പുനരാരംഭിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ 'വിസ്മയങ്ങള്‍' സംഭവിക്കും; മുന്നറിയിപ്പുമായി ഇറാന്‍

യുദ്ധം പുനരാരംഭിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ 'വിസ്മയങ്ങള്‍' സംഭവിക്കും; മുന്നറിയിപ്പുമായി ഇറാന്‍

തെഹ്‌റാന്‍/വാഷിങ്ടണ്‍ | യുദ്ധത്തിലേക്ക് തിരിച്ചെത്താന്‍ അമേരിക്ക മുതിര്‍ന്നാല്‍ ഇനിയും കൂടുതല്‍ 'വിസ്മയങ്ങള്‍' സംഭവിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍.

നേരത്തെയുള്ള സംഘര്‍ഷ സാഹചര്യങ്ങളില്‍ നിന്ന് രാജ്യം സൈനികമായ ധാരാളം അറിവുകള്‍ നേടിയതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

സമാധാന ധാരണയിലെത്തുന്നതിന് ഇറാന് രണ്ടോ മൂന്നോ ദിവസം നല്‍കുന്നതായുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അബ്ബാസ് അരാഗ്ചി.

അതേസമയം, ഉഭയകക്ഷി ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചതായി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു.

ഇതിനെല്ലാമിടയിലും ലബനാനും ഗസക്കുമെതിരായ ആക്രമണങ്ങള്‍ തുടരുകയാണ് ഇസ്‌റാഈല്‍. തെക്കന്‍ ലബനാനിലെ നബാതി പ്രവിശ്യയില്‍ ഇസ്‌റാഈല്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പോര്‍ കൊല്ലപ്പെട്ടു. ഇതോടെ മാര്‍ച്ച്‌ രണ്ട് മുതല്‍ നടത്തിവരുന്ന ആക്രമണ സംഭവങ്ങളിലായി മരിക്കുന്നവരുടെ എണ്ണം 3,042 ആയി ഉയര്‍ന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily