Thursday, 13 Aug, 11.21 am Southlive Malayalam

ന്യൂസ്
24 മണിക്കൂറിനിടെ 66,999 കോവിഡ് രോ​ഗബാധിതര്‍; ഇന്ത്യയില്‍ മരണം 47,033 ആയി

ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണവും മരണസംഖ്യയും ആശങ്ക ഉര്‍ത്തി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 66,999 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് രോ​ഗബാധിതരുടെ എണ്ണം 23,96,637 ആയി ഉയര്‍ന്നു.

ആയിരത്തിനടുത്ത് ദിവസേന മരണം റിപ്പോര്‍ട്ട് ചെയ്യുന്നതോടെ മരണസംഖ്യ അര ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം 942 പേരാണ് കോവിഡ് ബാധ മൂലം മരിച്ചത്. ഇതോടെ മരണം 47,033 ആയെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണുള്ളത്. ബുധനാഴ്ച മാത്രം 12,712 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോ​ഗബാധയേറ്റവരുടെ എണ്ണം 5,48,313 ആയി. 18,650 പേര്‍ മഹാരാഷ്ട്രയില്‍ കോവിഡ് ബാധ മൂലം മരിച്ചു.

രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ ഇന്നലെ 5,871 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,14,520 ആയി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Southlive Malayalam
Top