Tuesday, 04 Aug, 4.27 pm Southlive Malayalam

ന്യൂസ്
ആര്‍.എസ്.എസില്‍ നിന്നും വിട്ടതിന് വെട്ടിക്കൊലപ്പെടുത്തി; ഒമ്ബത് പ്രതികളും കുറ്റക്കാരെന്ന് കോടതി

കൊല്ലം കടവൂര്‍ ജയന്‍ വധക്കേസില്‍ ഒമ്ബത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. പ്രതികള്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കുക എന്ന് കോടതി തിങ്കളാഴ്ച വിധിക്കും. സംഘടനയില്‍ നിന്ന് വിട്ടുപോയതിന് ആര്‍.എസ്.എസുകാര്‍ ജയനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.

2012 ഫെബ്രുവരി 7- നാണ് കടവൂര്‍ സ്വദേശിയും ആര്‍.എസ്.എസിന്റെ മുന്‍പ്രവര്‍ത്തകനുമായിരുന്ന ജയനെ ഒമ്ബത് അംഗ സംഘം പകല്‍സമയത്ത് വെട്ടിക്കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് എട്ടുവര്‍ഷത്തോളം വിചാരണ നടന്നു. ആറു മാസങ്ങള്‍ക്ക് മുമ്ബ് കേസിന്റെ വിധി ഉണ്ടായെങ്കിലും ആ വിധിയെ ചോദ്യം ചെയ്തു കൊണ്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പൊലീസിന്റെ പ്രധാന സാക്ഷി കള്ളസാക്ഷി ആണെന്നും. കൊലക്ക് ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ആയുധങ്ങള്‍ കൊലയ്ക്ക് ഉപയോഗിക്കുന്നവയല്ല എന്നുമുള്ള വാദങ്ങളാണ് ഹൈക്കോടതിയില്‍ പ്രതികള്‍ ഉന്നയിച്ചത്. തുടര്‍ന്നാണ് വീണ്ടും വിചാരണ നടന്നത്. വിചാരണക്കൊടുവില്‍ ഒമ്ബത് പേരും കുറ്റക്കാരാണെന്ന് കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തുകയായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Southlive Malayalam
Top