Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമ്പയറുമായി കൂട്ടിയിടിച്ച്‌ വൈഭവ് സൂര്യവൻഷി; വീഡിയോ വൈറലായി, മനഃപൂര്‍വമെന്ന് ആരാധകര്‍

അമ്പയറുമായി കൂട്ടിയിടിച്ച്‌ വൈഭവ് സൂര്യവൻഷി; വീഡിയോ വൈറലായി, മനഃപൂര്‍വമെന്ന് ആരാധകര്‍

ഇന്ത്യ എ-പാകിസ്ഥാൻ എ ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവൻഷി അമ്പയറുമായി കൂട്ടിയിടിച്ച സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.

പിച്ചില്‍ പാകിസ്ഥാൻ താരത്തോടും സഹ അമ്പയറോടും സംസാരിച്ചുനില്‍ക്കുകയായിരുന്ന ഫീല്‍ഡ് അമ്പയറുടെ പിന്നിലൂടെ എത്തിയ വൈഭവ് ശരീരം കൊണ്ട് ഇടിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.

അമ്പയറില്‍ നിന്ന് മാറി കടന്നുപോകാൻ മതിയായ സ്ഥലമുണ്ടായിട്ടും വൈഭവ് നേരെ അദ്ദേഹത്തിന്റെ പിന്നിലേക്ക് നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഇടിയുടെ ആഘാതത്തില്‍ അമ്പയറുടെ കൈവശമുണ്ടായിരുന്ന തൊപ്പിയും മറ്റ് വസ്തുക്കളും താഴെ വീണു. പിന്നാലെ ഇവ വൈഭവ് തന്നെ എടുത്തുനല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവം മനഃപൂർവമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും താരത്തിന്റെ നീക്കത്തിനെതിരെ വിമർശനവുമായി നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. അമ്പയറുമായി മനഃപൂർവം കൂട്ടിയിടിച്ചതാണെന്നാണ് പലരുടെയും ആരോപണം. അതേസമയം, സംഭവത്തിന്റെ യഥാർഥ സാഹചര്യം വ്യക്തമാകാതെ താരത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച്‌ ഉറപ്പിച്ച്‌ പറയാനാകില്ല. വീഡിയോ പുറത്തുവന്നതോടെ മത്സരത്തിലെ ഈ അസാധാരണ നിമിഷം ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Southlive Malayalam