Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചേവായൂര്‍ ബലാത്സംഗ കേസ്; പ്രതിയായ വൈദികന് മുന്‍കൂര്‍ ജാമ്യം

ചേവായൂര്‍ ബലാത്സംഗ കേസ്; പ്രതിയായ വൈദികന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട് ചേവായൂര്‍ ബലാത്സംഗ കേസില്‍ വൈദികന് മുന്‍കൂര്‍ ജാമ്യം. വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലാണ് ഫാദര്‍ മനോജ് പ്ലാക്കൂട്ടത്തിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ജാമ്യം എടുക്കണം. വിദേശ മലയാളിയായ വീട്ടമ്മയെ 2017 ജൂണ്‍ 15-ന് കോഴിക്കോട്ടെ വീട്ടില്‍ വെച്ച്‌ വൈദികന്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതി.

ഡിസംബര്‍ നാലിനാണു വീട്ടമ്മ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. സഭയുടെയും താമരശ്ശേരി രൂപത ബിഷപ്പിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് വീട്ടമ്മയുടെ മൊഴി.

സിറോ മലബാര്‍ സഭ വൈദികനായ മനോജ് പ്ലാക്കൂട്ടത്തില്‍ കോഴിക്കോട്ടെ വീട്ടിലെത്തി ബലാത്സംഗം ചെയ്‌തെന്നായിരുന്നു ഇക്കഴിഞ്ഞ ഡിസംബര്‍ 4-ന് വിദേശ മലയാളിയായ വീട്ടമ്മ ചേവായൂര്‍ പൊലീസില്‍ നല്‍കിയ പരാതി.

2017 ജൂണ്‍ 15- ന് നടന്ന സംഭവം സഭയുടെയും ബിഷപ്പിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പുറത്തു പറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നല്‍കിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Southlive Malayalam