Friday, 27 Nov, 4.20 pm Southlive Malayalam

ന്യൂസ്
ദില്ലി ചലോ മാര്‍ച്ച്‌; പ്രതിഷേധം ഫലം കണ്ടു, വടക്കന്‍ ഡല്‍ഹിയിലെ ബുറാഡിയില്‍ കര്‍ഷക മാര്‍ച്ചിന് അനുമതി

New Delhi: Police personnel use tear gas on farmers to stop them from crossing Singhu Border during 'Delhi Chalo' protest march against the new farm laws, in New Delhi, Friday, Nov. 27, 2020. (PTI Photo)(PTI27-11-2020_000071B)

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി തലസ്ഥാനത്തേക്ക് നീങ്ങുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പൊലീസ് അനുമതി നല്‍കി. ‌

വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയിലും നിരാന്‍ ഖാരി മൈതാനത്തും പ്രതിഷേധം അനുവദിക്കും. കര്‍ഷക സംഘടകളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം.

സമാധാനപൂര്‍ണമായി പ്രതിഷേധം നടത്തണമെന്നും മറ്റുള്ളവര്‍ക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നതായും ഡല്‍ഹി പൊലീസ് പി.ആര്‍.ഒ. ഈഷ് സിംഗാള്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു.

ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്.

കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടത്തിവിടാതെ അതിര്‍ത്തികളില്‍ തടഞ്ഞതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉണ്ടായത്. ബാരിക്കേഡുകളെയും ലാത്തിച്ചാര്‍ജിനെയും മറികടന്ന് മുന്നോട്ടെന്ന നിലപാടില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ ഉറച്ചുനിന്നു. ‌

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Southlive Malayalam
Top