Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എറണാകുളത്ത് ചികിത്സയിലുള്ള കോവിഡ് രോഗി അത്യാസന്ന നിലയിലെന്ന് റിപ്പോര്‍ട്ട്

എറണാകുളത്ത് ചികിത്സയിലുള്ള കോവിഡ് രോഗി അത്യാസന്ന നിലയിലെന്ന് റിപ്പോര്‍ട്ട്

എറണാകുളത്ത് ചികിത്സയിലുള്ള കൊവിഡ് ബാധിതന്റെ നില അത്യാസന്ന നിലയില്‍ എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. തോപ്പുംപടി സ്വദേശിയായ 66കാരന്റെ നിലയാണ് അതീവ ഗുരുതരാവസ്ഥയിലായത്. ജൂണ്‍ 28നാണ് ഇദ്ദേഹത്തെ കളമശേരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദീര്‍ഘനാളായി പ്രമേഹത്തിനു ചികിത്സയിലായിരുന്നു ഇദ്ദേഹം. കോവിഡ് ബാധിതനാണെന്നും ശ്വാസകോശത്തില്‍ കോവിഡിനെ തുടര്‍ന്ന് ന്യൂമോണിയ സാരമായി ബാധിച്ചെന്നും കണ്ടെത്തിയ ശേഷമാണ് ഇദ്ദേഹത്തെ ചികിത്സയില്‍ പ്രവേശിപ്പിച്ചത്.

ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹം കഴിയുന്നത്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച്‌ വൃക്കയടക്കമുള്ള പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.

നോഡല്‍ ഓഫീസറായ ഡോ ഫതഹുദ്ദീനാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില വ്യക്തമാക്കി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Southlive Malayalam