Saturday, 17 Oct, 2.20 pm Southlive Malayalam

ന്യൂസ്
ഇന്ത്യയില്‍ പട്ടിണി അതിഭീകരം; ആഗോള വിശപ്പ് സൂചികയില്‍ 94-ാം സ്ഥാനം, ഇന്ത്യ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നില്‍

രാജ്യം അതിഭീകരമായ പട്ടിണിയിലൂടെയാണ് കടന്നു പോവുന്നതെന്ന് ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ് (ആഗോള വിശപ്പ് സൂചിക) റിപ്പോര്‍ട്ട്. പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ശീലങ്കയും അടക്കമുള്ള അയല്‍രാജ്യങ്ങളുടെ എല്ലാം താഴെയാണ് ഇന്ത്യ.

107 രാജ്യങ്ങളുടെ പട്ടികയില്‍ 94ാം സ്ഥാനത്താണ് ഇന്ത്യ. പട്ടികയില്‍ പാകിസ്ഥാന്‍ 88, ബംഗ്ലാദേശ് 75, നേപ്പാള്‍ 73 എന്നീ സ്ഥാനങ്ങളിലാണ് ഉള്ളത്. അതേസമയം, 2019-ലെ പട്ടികയില്‍ നിന്ന് ഇന്ത്യ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 117 രാജ്യങ്ങളുടെ പട്ടികയില്‍ 102 ആയിരുന്നു ഇന്ത്യയുടെ റാങ്ക്.

രാജ്യത്തിലെ വലിയ വിഭാഗം ആളുകള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളുടെ വളര്‍ച്ചയില്ലായ്‍മ, കുട്ടികളുടെ മരണനിരക്ക് എന്നിവ പ്രകാരമാണ് ലോക വിശപ്പ് സൂചിക തയ്യാറാക്കുന്നത്.

ആഗോള പട്ടിണി സൂചിക അനുസരിച്ച്‌ ലോകത്ത് അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളവര്‍ ഇന്ത്യയിലാണുള്ളത്‌.

കുട്ടികളിലെ പോഷകാഹാര കുറവില്‍ 2015- -19 കാലഘട്ടത്തില്‍ സ്ഥിതി കൂടുതല്‍ വഷളായി, കുട്ടികളുടെ പട്ടിണിയുടെ വ്യാപനം 2010 - -14 ല്‍ 15.1% ആയിരുന്നത്‌ വീണ്ടും ഉയര്‍ന്ന്‌ 17.3% ആയി.

ഐക്യരാഷ്ട്ര സഭയുടെയും മറ്റ് ഏജന്‍സികളുടെയും കൈയിലെ വിവരങ്ങള്‍ ശേഖരിച്ചാണ് ആഗോള വിശപ്പ് സൂചിക ഒരുക്കുന്നത്. 2000- ത്തിന് ശേഷം ലോകത്താകമാനം പട്ടിണി കുറഞ്ഞു വരുന്നതായാണ് കാണുന്നതെങ്കിലും പലയിടങ്ങളിലും വളര്‍ച്ച പതുക്കെയും പട്ടിണി തീവ്രവുമാകുകയാണെന്ന് 80 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Southlive Malayalam
Top